ലോക്കര്‍ബി ബോംബ് നിര്‍മാതാവ് കസ്റ്റഡിയിലുണ്ടെന്ന് അമേരിക്ക സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍- 1988ല്‍ സ്‌കോട്ട്‌ലന്‍ഡിന് മുകളിലൂടെ പറന്ന പാന്‍ ആം വിമാനം തകര്‍ത്ത ബോംബ് നിര്‍മ്മിച്ച കേസില്‍ കുറ്റാരോപിതനായ ലിബിയന്‍ പൗരന്‍ യുഎസ് കസ്റ്റഡിയിലാണെന്ന് നീതിന്യായ വകുപ്പ് സ്ഥിരീകരിച്ചു. പാന്‍ ആം ഫ് ളൈറ്റ് 103 ബോംബ് നിര്‍മ്മാതാവ് അബു അഗില മുഹമ്മദ് മസൂദ് ഖീര്‍ അല്‍മറിമിയെ യു.എസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്. സ്‌കോട്ട്‌ലന്‍ഡിലെ പ്രോസിക്യൂട്ടര്‍മാര്‍ നേരത്തെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
കൊളംബിയയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ മസൂദിനെ ആദ്യം ഹാജരാക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. എന്നാല്‍ എപ്പോഴാണ് ഹാജരാക്കുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

 

Latest News