വധുവിന് വിവാഹ സമ്മാനമായി കഴുതക്കുട്ടി; ഒപ്പം വിവാദവും

കറാച്ചി- വിവാഹ സമ്മാനമായി വധുവിന് കഴുതക്കുട്ടിയെ സമ്മാനമായി നല്‍കാമോ. പാക്കിസ്ഥാനിലെ സോഷ്യല്‍ മീഡിയയിലാണ് ചര്‍ച്ച.
വധൂവരന്മാര്‍ വിവാഹവേദിയില്‍ സമ്മാനം കൈമാറുക ഇപ്പോള്‍ സാധാരണമാണെങ്കിലും എന്തും ആകാമോ എന്നതാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ പ്രകോപിപ്പിക്കുന്നത്.
പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയായ യുട്യൂബര്‍ അസ്‌ലം ഷായാണ് തന്റെ വധു വാരിശയ്ക്ക് കഴുതക്കുട്ടിയെ സമ്മാനിച്ചത്.
യുവതിക്ക് മൃഗങ്ങളോടുള്ള ഇഷ്ടം മനസ്സിലാക്കിയാണ് ഇത്തരമൊരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്ന് അസ്‌ലം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. കഴുതക്കുട്ടിയെ അ വധുവിന് കൈമാറുന്നതും ഇരുവും അതിനെ ലാളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. താന്‍ മൃഗസ്‌നേഹിയാണെന്നും കഴുതകളോട് പ്രത്യേക ഇഷ്ടമുണ്ടെന്നും അസ്‌ലം ഷാ വ്യക്തമാക്കുന്നു.

വിഡിയോ വൈറലായതോടെ നിരവധിപ്പേരാണ് വിമര്‍ശനവുമായി രംഗത്തുള്ളത്. ശ്രദ്ധ നേടാന്‍ വേണ്ടി എന്തും ചെയ്യാമെന്ന സ്ഥിതി മാറാണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ വളരെ ഹൃദ്യമായ വിഡിയോ ആണെന്നും ഇരുവര്‍ക്കും സന്തോഷകരമായ ജീവിതം ആശംസിക്കുകയാണെന്നുമുള്ള കമന്റുകളുണ്ട്.

 

Latest News