ദുബായ്- ദുബായില്‍ കെട്ടിടത്തില്‍നിന്നു മലയാളി ബാലിക വീണുമരിച്ചു. കോഴിക്കോട് നാദാപുരം കുമ്മങ്കോട് മഠത്തില്‍ ജുനൈദ് അസ്മ ദമ്പതികളുടെ മകളായ യാറ മറിയം (4) ആണ് മരിച്ചത്. ഖിസൈസിലെ അല്‍വാസല്‍ കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍നിന്ന് സഹോദരിയുമായി കളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.