ബോംബ് ഭീഷണി; യു.എസ് ഗായികയെ സ്‌റ്റേജില്‍നിന്ന് പുറത്തിറക്കി

വാഷിംഗ്ടണ്‍- യുഎസില്‍ നടന്ന സംഗീത പരിപാടിക്കിടെ വേദിയില്‍ ബോംബ് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് ഗായിക പാറ്റി ലാബെല്ലെ സ്‌റ്റേജില്‍നിന്ന് സുരക്ഷിതമായി പുറത്തിറക്കി.
സെക്യൂരിറ്റി ജീവനക്കാര്‍ സ്‌റ്റേജിലേക്ക് പാഞ്ഞുകയറുകയും താരത്തിന്റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ച് വാങ്ങി.  സുരക്ഷാ ജീവനക്കാര്‍ ഇവരെ സ്‌റ്റേജില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി പരിശോധന നടത്തിയെങ്കിലും ബോംബൊന്നും കണ്ടെത്തനായില്ല.
സ്റ്റേജില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പാള്‍ പാറ്റി ലാബെല്ലെ സദസ്സിനോട് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. നില്‍ക്ക്, പിടിക്ക് എന്നൊക്കെ അവര്‍ പറുന്നത് കേട്ടു.

 

Latest News