VIDEO - ക്ലാസ് മുറി വിട്ട് സൗദി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഷോപ്പിംഗ് മാളില്‍

ജിദ്ദ-സൗദിയിലെ രണ്ട് യൂനിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികള്‍ റെഡ് സീ മാളില്‍ നടത്തിയ ആരോഗ്യ ബോധവല്‍ക്കരണം ശ്രദ്ധേയമായി. റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് റെഡ് സീ മാളിലെ വോക്‌സ് സിനിമ വേദിയായപ്പോഴാണ് മറുഭാഗത്ത് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ക്ഷയ രോഗത്തെ കുറിച്ചും ഓട്ടിസത്തെ കുറിച്ചുമുള്ള ബോധവല്‍ക്കരണം നടത്തിയത്.

ജ്യൂസും സ്‌നാക്‌സും നല്‍കി ആളുകളെ കൗണ്ടറുകളിലെത്തിച്ചാണ് രോഗങ്ങളെ കുറിച്ച് എല്ലാ വശങ്ങളും പ്രതിരോധ മാര്‍ഗങ്ങളുമൊക്കെ വിദ്യാര്‍ഥികള്‍ വിശദീകരിച്ചത്. ഉപകരണങ്ങളും ചിത്രങ്ങളും ഉപയോഗിച്ചാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്നസംഘം ടിബിയെ കുറിച്ച് വിവരങ്ങള്‍ നല്‍കിയത്.
ഓട്ടിസം നേരത്തെ കണ്ടെത്തി വിലയിരുത്തിയാല്‍ കുട്ടികളെ മനസ്സിലാക്കാനും അവര്‍ക്ക് മികച്ച പരിചരണം നല്‍കാനും സഹായകമാകുമെന്നാണ്  ബോധവല്‍ക്കരണത്തിന്റെ അടിസ്ഥാനം. ലോകത്ത് നൂറിലൊരു കുട്ടിക്ക് ഓട്ടിസം ബാധിക്കുന്നുണ്ടെന്നും വാക്‌സിന്‍ നല്‍കുന്നതല്ല കാരണമെന്നും നേരത്തെ ഇടപെട്ടാല്‍ ഓട്ടിസം ബാധിക്കുന്ന കുട്ടികളില്‍ മികച്ച ഫലം ഉണ്ടാക്കാന്‍ സാധിക്കുമെന്നും വിദ്യാര്‍ഥികള്‍ വിശദീകരിച്ചു.

 

 

Latest News