ഷോക്കേറ്റ അണ്ണാനു കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി രക്ഷിച്ച് കെ.എസ്.ഇ.ബി ജീവനക്കാര്‍

കൊല്ലം- വൈദ്യുതാഘാതമേറ്റ അണ്ണാനു കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി ജീവിതത്തിലേക്ക് തിരികെയെത്തിച്ചു കെ.എസ്.ഇ.ബി ജീവനക്കാര്‍. കഴിഞ്ഞ ദിവസം വൈകിട്ട് പതാരം തൈവിള ജംക്ഷനിലെ ട്രാന്‍സ്‌ഫോമറിനു സമീപം ഷോക്കേറ്റു വീണ അണ്ണാനെ കെ.എസ്.ഇ.ബി ശൂരനാട് സെക്ഷനിലെ ലൈന്‍മാന്‍മാരായ കരുനാഗപ്പള്ളി പണ്ടാരതുരുത്ത് സ്വദേശി രഘു, ചവറ തെക്കുംഭാഗം സ്വദേശി ജി.ബിജു, ഡ്രൈവര്‍ പതാരം സ്വദേശി രഘു എന്നിവര്‍ ചേര്‍ന്നാണു സി.പി.ആര്‍ നല്‍കി രക്ഷിച്ചത്.
വൈദ്യുത ലൈനിനു കുറുകെക്കിടന്ന മരക്കൊമ്പ് മുറിക്കാനായി ലൈന്‍ ഓഫ് ചെയ്യാന്‍ എത്തിയപ്പോഴാണ്, ഷോക്കേറ്റു വീണ അണ്ണാന്‍ ചലനമറ്റു നിലത്തു കിടക്കുന്നത് ശ്രദ്ധയില്‍പെടുന്നത്. സി.പി.ആര്‍ നല്‍കി ജീവന്‍ രക്ഷിക്കാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്നു ജീവനക്കാര്‍ പറഞ്ഞു.

 

Latest News