ദുബായ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചു

ദുബായ്- വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിന്റെ പേരില്‍ ദുബായ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചു. കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനേത്തുടര്‍ന്ന് ഷൈനിനെ വിമാനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നു.

പുതിയ ചിത്രം 'ഭാരത സര്‍ക്കസി'ന്റെ ദുബായ് പ്രമോഷന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് സംഭവം. എയര്‍ ഇന്ത്യ വിമാനത്തിലെ കോക്പിറ്റിലാണ് ഷൈന്‍ കയറാന്‍ ശ്രമിച്ചത്. തൊട്ടുപിന്നാലെ ക്യാബിന്‍ ക്രൂ ഷൈനിനോട് സീറ്റില്‍ പോയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നടന്‍ അതിന് വിസമ്മതിച്ചതോടെ ചെറിയ രീതിയിലുള്ള ബഹളമുണ്ടായി. തുടര്‍ന്ന് നടനെ വിമാനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നു.

ഷൈനിനെ കൂട്ടാതെയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. തുടര്‍ന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടനെ തടഞ്ഞുവെച്ചു. പിന്നീട് വിട്ടയക്കുകയായിരുന്നു.

 

Latest News