Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ ചര്‍ച്ചുകള്‍ പൊളിക്കാന്‍ പണപ്പിരിവ്; അമേരിക്കയില്‍ പ്രതിഷേധം

വാഷിംഗ്ടണ്‍- ടെക്‌സാസിലെ ഫ്രിസ്‌കോയില്‍ ഗ്ലോബല്‍ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷന്‍ (ജിഎച്എച്എഫ്) നടത്തുന്ന പ്രവര്‍ത്തനം അന്വേഷിക്കണമെന്ന്  ക്രൈസ്തവുരം സമൂഹത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരും പങ്കെടുത്ത സിറ്റി കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഹിന്ദു മേധാവിത്വം ആദര്‍ശമാക്കിയ സംഘടന ഇന്ത്യയില്‍ ദേവാലയങ്ങള്‍ പൊളിക്കാന്‍ ധനസമാഹരണം നടത്തണമെന്നു പരസ്യമായി ആഹ്വാനം ചെയ്തതിനെ അപലപിക്കേണ്ടതുണ്ട്.
ആന്ധ്ര പ്രദേശിലെ തിരുപ്പതിയിലുള്ള ചര്‍ച്ചുകള്‍ നിയമവിരുദ്ധമാണെന്നാണ് പണം പിരിക്കാന്‍ ഇവര്‍ ഇറക്കിയ ഫ്‌ളയറിലെ ആരോപണം.
ഫ്രിസ്‌കോയില്‍  സിറ്റി കൗണ്‍സില്‍ യോഗത്തില്‍ നൂറിലേറെ ഇന്ത്യന്‍ അമേരിക്കന്‍ പൗരന്മാര്‍ പങ്കെടുത്തതില്‍ ക്രിസ്ത്യന്‍, സിക്ക്, ദളിത്, മുസ്ലിം സമുദായങ്ങളില്‍ നിന്നുള്ള 12 പേര്‍ അമേരിക്കയില്‍ ജി എച് എച് എഫ് നടത്തുന്ന വിദ്വേഷ പ്രവര്‍ത്തനങ്ങളെ കുറിച്ച് മറ്റുള്ളവര്‍ക്കു വിശദീകരിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ജി എച് എച് എഫ് ഇറക്കിയ ഫ്‌ളയറില്‍ ക്രിസ്ത്യാനികള്‍ അപകടകാരികള്‍ ആണെന്നു ആരോപിക്കുന്നുവെന്നു ഫ്രിസ്‌കോയില്‍ ക്യാമ്പസ് ഉള്ള സയോണ്‍ പള്ളി പാസ്റ്റര്‍ ജസ്റ്റിന്‍ സാബു പറഞ്ഞു. ജീവ കാരുണ്യ പ്രവര്‍ത്തനം നടത്തുന്നവര്‍ ഹിന്ദുക്കളെ മതം മാറ്റാന്‍ ശ്രമിക്കയാണ് എന്നാണ് അവരുടെ ആരോപണം.
ചര്‍ച്ചുകള്‍ നശിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍  അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ ജി എച് എച് എഫ് പണം കൊടുത്തു വളര്‍ത്തുന്ന തീവ്രവാദികള്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങളും മത സ്വാതന്ത്ര്യവും ലംഘിച്ച് എന്തും ചെയ്യാന്‍ തയ്യാറാവുകയാണ്.
ടെക്‌സസിന്റെ മണ്ണില്‍, ഫ്രിസ്‌കോയുടെ മണ്ണില്‍, പണം പിരിച്ചു ഇന്ത്യയില്‍ വിദ്വേഷവും ഭിന്നതയും വളര്‍ത്താനുള്ള ശ്രമത്തിലാണ് ജി എച് എച് എഫെന്ന് ഫ്രിസ്‌കോയിലെ ചര്‍ച് ഓഫ് ദ വേ ചെയര്‍മാന്‍ ജെന്‍സണ്‍ ജോണ്‍ പറഞ്ഞു.  വിദ്വേഷ പ്രചാരണങ്ങള്‍ പടര്‍ത്തുന്ന വിഷം നമ്മുടെ സമൂഹത്തെ നശിപ്പിക്കുന്നത് തടയാന്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജീവിതം ഭൂമിയിലെ നരകമായി എന്നു പത്രപ്രവര്‍ത്തകന്‍ പിയറ്റര്‍ ഫ്രേഡ്രിച് പറഞ്ഞു. ക്രിസ്ത്യാനികള്‍ക്കു ലോകത്തെ ഏറ്റവും അപകടം പിടിച്ച പത്താമത്തെ രാജ്യമാണ് ഇപ്പോള്‍ ഇന്ത്യ. പക്ഷെ ഇവിടെ ഫ്രിസ്‌കോയില്‍ കഴിഞ്ഞ ആഴ്ച ഒരു അമേരിക്കന്‍ സംഘടന ഇന്ത്യയില്‍ പള്ളികള്‍ പൊളിക്കാന്‍ പണം പിരിച്ചു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി എച് എച് എഫ് പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സിലും ഉന്നയിച്ചു.

 

Latest News