പോളിംഗ് കുറച്ച് ബി.ജെ.പി ജയിക്കുന്നു; കണക്കുമായി പ്രശാന്ത് ഭൂഷണ്‍

ന്യൂദല്‍ഹി- ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ വേറിട്ട വിശകലനവുമായി പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
ബി.ജെ.പി വിജയിച്ച റാംപൂര്‍ നിയമസഭാ സീറ്റില്‍ വോട്ടിംഗ് ശതമാനം 31 മാത്രമായിരുന്നു. ഇവിടെ മുസ്ലിംകളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. വോട്ടിംഗ് ശതമാനം കുറഞ്ഞ ഗുജറാത്തലും ബി.ജെ.പിക്കായിരുന്നു വിജയം. എന്നാല്‍ 75 ശതമാനം പോളിംഗ് നടന്ന ഹിമാചല്‍ പ്രദേശ് ബി.ജെപിക്ക് നഷ്ടപ്പെട്ടു. എന്താണ് ഇത് അര്‍ഥമാക്കുന്നത്. ഇതേക്കുറിച്ച് ചിന്തിക്കണം- പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

 

Latest News