ആദ്യമായി കണ്ടുമുട്ടിയത് ഇന്‍സ്റ്റയിലെന്ന് ഹാരി രാജകുമാരനും മേഗനും

ലണ്ടന്‍- ആദ്യം കണ്ടുമുട്ടിയത് ഇന്‍സ്റ്റഗ്രാമിലെന്ന് ഹാരി രാജകുമാരനും മേഗനും. ഡോക്യുമെന്ററി സീരീസിലാണ് ഇരുവരും ഇക്കാര്യം വെളിപ്പെടുത്തിയത്. കൂട്ടുകാരന്റെ ഇന്‍സ്റ്റയിലാണ് മേഗനെ ആദ്യം കണ്ടതെന്ന് പ്രിന്‍സ് ഹാരി പറയുന്നു. ഇന്‍സ്റ്റ നോക്കി പോകമ്പോഴാണ് വീഡിയോ കണ്ടതെന്നും പിന്നീട് മേഗനെ പരിചയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഹാരി രാജകുമാരന്‍ ഈ പോസ്റ്റ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് തനിക്ക്  സുഹൃത്തില്‍നിന്ന് ഇമെയില്‍ ലഭിച്ചുവെന്ന് മേഗനും പറയുന്നു.
പിന്നീട് നമ്പറുകള്‍ കൈമാറുകയും ലണ്ടനില്‍ ഒരു ആദ്യ ഡേറ്റിംഗിനു പോകുന്നതിന് മുമ്പ് നിരന്തരമായി സംസാരിക്കുകയും ചെയ്തു.

 

Latest News