VIDEO - ഋത്വിക് റോഷന്‍ ജിദ്ദയില്‍; വന്നു, കണ്ടു, കീഴടക്കി

ജിദ്ദ- റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനെത്തിയ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഋത്വിക് റോഷനെ കാണാന്‍ ആരാധാകരുടെ വന്‍തിരക്ക്. ഫെസ്റ്റിവലിന്റെ ഭാഗമായി റെഡ് സീ മാളിലെ വോക്‌സ് തിയേറ്ററില്‍ ഒരുക്കിയ സംവാദ പരിപാടിക്ക് ടിക്കറ്റുകള്‍ കിട്ടാനില്ലായിരുന്നു. ധാരാളം പേര്‍ക്ക് പുറത്ത് കാത്തുനിന്ന് നടനെ ഒരു നോക്ക് കണ്ട് മടങ്ങേണ്ടി വന്നു. വോക്‌സ് സിനിമാസിനും മാളിനും പുറത്ത് വന്‍ജനക്കൂട്ടമാണ് എത്തിച്ചേര്‍ന്നത്. സൗദികളും ഇന്ത്യക്കാരുമായി ധാരാളം ആരാധകര്‍.
മോഡറേറ്റര്‍ റായ അബീ റാഷിദുമായി നടത്തിയ സംഭാഷണത്തില്‍ തന്റെ കരിയറിലെ പ്രധാന സിനിമകളെ കുറിച്ച് ഋത്വിക് റോഷന്‍ വിശദീകരിച്ചു.
റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പില്‍ ബോളിവുഡ് താരങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. പ്രവാസികളോടൊപ്പം ബോളിവുഡിനെ ഇഷ്ടപ്പെടുന്ന സ്വദേശികളും ഇഷ്ടതാരങ്ങളെ കാണാന്‍ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലിലും റെഡ് സീ മാളിലുമെത്തി. പത്തുദിവസത്തെ ചലച്ചിത്രോത്സവത്തിന് ശനിയാഴ്ച തിരശ്ശീല വീഴും.

 

Latest News