ജിദ്ദ- അടുത്ത സിനിമയുടെ ലൊക്കേഷന്‍ സൗദി അറേബ്യയും മൊറോക്കോയുമാണെന്ന് വെളിപ്പെടുത്തി ജാക്കി ചാന്‍. റെഡ് സീ ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സംവാദ പരിപാടിയിലാണ് ജാക്കി ചാന്‍ ഇക്കാര്യം പറഞ്ഞത്. മോഡറേറ്റര്‍ റായ അബീ റാഷിദ് സൗദിയെ കുറിച്ച് ചോദിച്ചപ്പോഴാണ് അടുത്ത സിനിമ സൗദിയില്‍ ഷൂട്ട് ചെയ്യുന്ന കാര്യവും അതില്‍ താനൊരു ഡോക്ടറുടെ വേഷമാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയത്.
ഇനി ആക്ഷന്‍ ചിത്രങ്ങളല്ല, പ്രണയ ചിത്രങ്ങളാണ് സമ്മാനിക്കാന്‍ പോകുന്നതെന്ന് ജാക്കി ചാന്‍ പറഞ്ഞു. ധാരാളം കഥകള്‍ മനസ്സിലുണ്ട്. അവയൊക്കെയും അടുത്ത പത്ത് വര്‍ഷം കൊണ്ടെങ്കിലും സിനിമകളാക്കണം. ഹോളിവുഡില്‍ പല ശ്രമങ്ങളും നടത്തിയ ശേഷമാണ് വേണ്ടെന്നുവെച്ചത്. തന്റെ ഇംഗ്ലീഷ് മോശമാണ്. എ.ബി.സി.ഡി മുതല്‍ മെനക്കെട്ട് പഠിച്ചെടുത്തതാണ്. അഭനയം നന്നാകുമ്പോഴല്ല, ഭാഷ നന്നാകുമ്പോഴാണ് അവര്‍ അഭിനന്ദിക്കാറുള്ളത്. രണ്ട് സംസ്‌കാരങ്ങളും വേറെയാണ്. മനോഹരമായി അഭിനയിച്ചാല്‍ വേഗം കുറച്ച് അഭിനയിക്കാനാണ് അവര്‍ പറയാറുള്ളത്. ഈസ് ഏഷ്യന്‍ ഡിറ്റക്ടീവുകളും പോലീസുമാക്കുന്ന വേഷങ്ങള്‍ മാത്രമാണ് തനിക്ക് അമേരിക്കയില്‍ ലഭിച്ചത്. റഷ് അവറിന്റെ സ്‌ക്രിപ്റ്റ് മുന്നില്‍ വന്നപ്പോള്‍ താന്‍ മാനേജറോട് ചോദിച്ചത് ഹോങ്കോംഗ് പോലീസില്ലേ എന്നാണ്. അവസാനമായി ഒരു തവണ കൂടി എന്നു മാനേജര്‍ പറഞ്ഞപ്പോഴാണ് സമ്മതിച്ചത്. ഫിലിം റിലീസായപ്പോള്‍ ടക്കറില്‍നിന്ന് ഫോണ്‍ ലഭിച്ചു. വന്‍ വിജയമാണെന്നും ആദ്യവാരം 70 മില്യണ്‍ നേടിയെന്നുമാണ് പറഞ്ഞത്. ബോ്ക്‌സ് ഓഫീസിനെ കുറിച്ചറിയാത്ത താന്‍ 70 മില്യണ്‍ കണക്കുകൂട്ന്‍ പോയില്ലെന്നും സിനിമ വിജയിച്ചുവെന്നുമാത്രം മനസ്സിലാക്കിയെന്നും ജാക്കിചാന്‍ പറഞ്ഞു.
ബ്രൂസിലീയുടെ സ്റ്റണ്ട് മാനായി സിനിമാ രംഗത്തുവന്നതനിക്ക് ഈ വര്‍ഷം അഭിനയ ജീവിതത്തില്‍ അറുപതാം വാര്‍ഷികമാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയങ്ങോട്ട് ആക് ഷ്ന്‍ ചിത്രങ്ങള്‍ കുറച്ച് ലൗ സ്‌റ്റോറികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സിനിമയുടെ പണിപ്പുരയിലാണെന്നും അടുത്തുതന്നെ അതു കാണാന്‍ കഴിയുമെന്നും ജാക്കിചാന്‍ പറഞ്ഞു.