Sorry, you need to enable JavaScript to visit this website.

'ബലദ് ബീസ്റ്റ്': വരുന്നു, നാളെ മുതൽ ജിദ്ദയെ ഇളക്കി മറിക്കുന്ന ആഘോഷരാവുകൾ

ജിദ്ദ- ഉത്സവപ്പെരുമയുടെ ഉൻമാദം ചുരന്നുനിൽക്കുന്ന ജിദ്ദാ നഗരത്തെ ഇളക്കിമറിക്കുന്ന ബലദ് ബീസ്റ്റ് എന്ന ആഘോഷരാത്രികൾക്ക് വെള്ളി, ശനി ദിനങ്ങളിൽ ജിദ്ദയുടെ പൈതൃകനഗരം സാക്ഷിയാകുന്നു. അന്താരാഷ്ട്ര വേദികളിൽ ജ്വലിച്ചു നിൽക്കുന്ന ഗായകരുടേയും നർത്തകരുടേയും മഹാസംഗമത്തിനാണ് ബലദിൽ കൊടിയേറുന്നത്. അത്യാധുനിക സജ്ജീകരണങ്ങളോടെ രൂപകൽപന ചെയ്ത അതിവിശാലമായ അഞ്ചു പടുകൂറ്റൻ വേദികളിലാണ് എഴുപതിലധികം ദേശീയവും അന്തർദ്ദേശീയവുമായ പ്രശസ്തി നേടിയ കലാകാര•ാർ വൈവിധ്യമാർന്ന പരിപാടികളുമായി അണിനിരക്കുന്നത്. ജിദ്ദയുടെ ചരിത്രത്തിലെ ആദ്യത്തെ അത്യാഡംബരപൂർണമായ മഹോൽസവമാണ് ബലദ് ബീസ്റ്റ്. ലോകപ്രസിദ്ധ റാപ് സംഗീതജഞനും നടനുമായ അമേരിക്കൻ കലാകാരൻ  ബുസ്റ്റാ റിംസിന്റെയും ജമൈക്കൻ ഗായകൻ റിക് റോസിന്റേയും കലാപ്രകടനമാണ് ബലദ് ബീസ്റ്റിലെ മുഖ്യ ആകർഷണം.
അണ്ടർഗ്രൗണ്ട് വേദികളുൾപ്പെടെ അഞ്ചു സ്റ്റേജുകളിലായാണ് പരിപാടികളുടെ അരങ്ങേറ്റം. കുട്ടികൾക്കായി പ്രത്യേകം വേദിയും സജ്ജീകരിച്ചിട്ടുണ്ട്. മിർകാസ് ചത്വരം എന്നറിയപ്പെടുന്ന വേദികളിൽ രണ്ടു രാത്രികളിലും ലൈവ് പ്രോഗ്രാമുകൾ അരങ്ങേറും. റോഷൻ സ്‌ക്വയർ, സൂഖ് സ്‌ക്വയർ, ഒംദ സ്‌ക്വയർ, ബാബ്്് സ്‌ക്വയർ എന്നീ പേരുകളിലാണ് അഞ്ചു സ്‌റ്റേജുകൾ അറിയപ്പെടുക. അണ്ടർ ഗ്രൗണ്ട് ഡി.ജെ പാർട്ടികളും ഫയർ ഷോകളും മാന്ത്രിക പ്രകടനങ്ങളും ബലദ് ബീസ്റ്റിന്റെ സവിശേഷതകളാണ്. ബാബ് സ്‌ക്വയറിൽ ഇലക്ട്രോണിക് വിസ്മയങ്ങളുടെ കണ്ണഞ്ചിക്കുന്ന പ്രകടനങ്ങൾ നടക്കും. നാലു മണിക്കൂർ നീണ്ടു നിൽക്കുന്നതാണ് മാജിക് വിസ്മയം. സൗദിയുടെ പ്രാദേശിക നൃത്തമായ മിസ്മാർ ഡാൻസായിരിക്കും മറ്റൊരു പ്രധാന പരിപാടി. ബലദും പരിസരങ്ങളും ഉൽസവരാത്രികളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി. പാസ് മുഖന നിയന്ത്രിക്കുന്ന ബലദ് ബീസ്റ്റിന്റെ കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കും ബന്ധപ്പെടാം: https://mdlbeast.com/


 

Tags

Latest News