ദോഹ- ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരി വര്‍ധിക്കുന്നു. രാജ്യത്തെ മൊത്തം രോഗികള്‍ രണ്ടായിരം കവിഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ നിന്നും കോവിഡ് പ്രതിദിന ശരാശരിയില്‍ നേരിയ വര്‍ധനയുണ്ടെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 4 ആഴ്ചയിലെ പ്രതിദിന ശരാശരി 464 ആണ്. രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ 2089 ആണെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു.