Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുല്‍ഖറിന്റെ അഭാവം ടൊവിനോയ്ക്ക് തുണയായി 

ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലെ ചാന്‍സുകള്‍ ഉപേക്ഷിച്ചത് ടൊവിനോ തോമിസ്  അനുഗ്രഹമാമയി. മഹാനടിയുടെ ചിത്രീകരണം നീണ്ടുപോയതിനെത്തുടര്‍ന്നാണ് പലതും  ഉപേക്ഷിച്ചു. എന്നാല്‍ ഇതെല്ലാം ടൊവിനോയ്ക്ക് അനുഗ്രഹമായി  ദുല്‍ഖറിനെ മുന്‍നിര്‍ത്തിയൊരുക്കാനിരുന്ന രണ്ട് സിനിമകള്‍ ടൊവിനോയ്ക്കായി മാറ്റുകയായിരുന്നു. ഇതോടെയാണ് ടൊവിനോയ്ക്ക് ഈ സമയം ശരിക്കും അനുഗ്രഹമായി മാറിയെന്ന് പലരും വിശേഷിപ്പിച്ചത് .സെക്കന്‍ഡ് ഷോയിലൂടെ പുതുമുഖ സംവിധായകനൊപ്പം അരങ്ങേറിയ താരപുത്രനാണ് ദുല്‍ഖര്‍ സല്‍മാന്‍. താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം നേടാനുള്ള  ശ്രമത്തിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. 
മലയാളത്തിന് പുറമെ അന്യഭാഷയിലും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. ആദ്യ തെലുങ്ക് ചിത്രമായ മഹാനടി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മാഹനടിയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കിലേക്ക് പ്രവേശിച്ചത്. തെലുങ്കിന് പുറമെ തമിഴിലും മലയാളത്തിലുമായൊരുക്കിയ ചിത്രം ഇപ്പോള്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരപുത്രനും താരപുത്രിയും ഒരുമിച്ചാണ് തെലുങ്കിലെത്തിയത്. മലയാളത്തിലൂടെ തുടക്കം കുറിച്ച നായികയാണെങ്കിലും അന്യഭാഷയുടെ കൂടി ഇഷ്ടനായികയായി മാറിയിരിക്കുകയാണ് കീര്‍ത്തി. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അഭിനേത്രി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ സാവിത്രിയായി കീര്‍ത്തിയെത്തിയപ്പോള്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തിയത്. മഹാനടി സ്വീകരിച്ചതിന് ശേഷം നിരവധി സിനിമകളാണ് ദുല്‍ഖറിനെത്തേടിയെത്തിയത്. എന്നാല്‍ സമയക്കുറവ് കാരണം താരം പല സിനിമകളും തിരസ്‌കരിക്കുകയായിരുന്നു. ദുല്‍ഖറിനെ മലയാള സിനിമയ്ക്ക് നഷ്ടമായെന്ന തരത്തിലുള്ള വിലാപങ്ങളും ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു. 

Latest News