നോ പറയേണ്ടിടത്ത് അതു  തന്നെ പറയണം-സ്വാസിക 

ചങ്ങനാശേരി- മലയാള ചലച്ചിത്ര ലോകം സുരക്ഷിത മേഖലയാണെന്ന് സ്വാസിക. സിനിമയില്‍ ആരും ആരെയും പിടിച്ചുകൊണ്ടുപോയി റേപ്പ് ചെയ്യുന്നില്ല. ഇഷ്ടപ്പെടാത്ത ഒരു സംഭവമുണ്ടായാല്‍ ഡബ്‌ളിയു.സി.സി പോലുള്ളവരെ സമീപിക്കാതെ പോലീസ് സ്റ്റേഷനിലോ വനിതാ കമ്മിഷനിലോ പോയി പരാതിപ്പെട്ടുകൂടേ എന്നു സ്വാസിക ചോദിച്ചു. ഡബ്‌ളിയു.സി.സി എന്ന സംഘടന മലയാള സിനിമയില്‍ ആവശ്യമുണ്ടോ എന്നു ചോദിച്ചാല്‍, അവരുടെ പ്രവര്‍ത്തനം എന്താണെന്ന് കൃത്യമായി എനിക്ക് അറിയാന്‍ കഴിയില്ലെന്നേ പറയൂ. ഏതെങ്കിലും ഒരു സിനിമ സെറ്റില്‍ നിന്ന് എനിക്ക് മോശമായി ഒരു അനുഭവം ഉണ്ടായിക്കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ അവിടെ നിന്ന് പ്രതികരിച്ച്, ഈ ജോലി വേണ്ടെന്നു പറഞ്ഞു ഇറങ്ങിപ്പോവും. നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്തുവന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ല. നമ്മള്‍ ലോക്ക് ചെയ്ത റൂം, നമ്മള്‍ തന്നെ തുറന്നുകൊടുക്കാതെ ഒരാളും അകത്തേക്ക് വരില്ല. അസമയത്ത് വന്നു ഒരാള്‍ വാതിലില്‍ മുട്ടിയാല്‍ നമ്മള്‍ എന്തിനാണ് തുറന്നുകൊടുക്കുന്നത്. അവര്‍ക്ക് സംസാരിക്കാനും കള്ള് കുടിക്കാനും എന്തിനാണ് നമ്മളൊരു സ്ഥലം ഒരുക്കി കൊടുക്കുന്നതെന്നും സ്വാസിക ചോദിച്ചു
            


 

Latest News