ദല്‍ഹിയില്‍ കോണ്‍ഗ്രസ് നിലംതൊട്ടില്ല, ഓഫീസ് പൂട്ടി എല്ലാവരും മുങ്ങി

ന്യൂദല്‍ഹി- ദല്‍ഹിയില്‍ പച്ചപിടിക്കില്ലെന്ന് ഒരിക്കല്‍കൂടി വ്യക്തമായതോടെ നഗരത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാശയില്‍. ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ ഇന്ന് കോണ്‍ഗ്രസ് ഓഫീസ് നിശ്ചലമായിരുന്നു. പ്രവര്‍ത്തകരും നേതാക്കളും ഓഫീസ് പരിസരത്ത് എത്തിയിട്ടില്ല. പൂട്ടിയിട്ട നിലയിലാണ് കോണ്‍ഗ്രസ് ഓഫീസ്.
ബി.ജെ.പിയെ തകര്‍ത്ത് ആം ആദ്മി പാര്‍ട്ടി വിജയം കൊയ്ത നഗരസഭയില്‍ കോണ്‍ഗ്രസ്  എട്ട് സീറ്റില്‍മാത്രമാണ് വിജയിച്ചത്. ബി.ജെ.പിയാണ് തുടര്‍യായ 15 വര്‍ഷം ഡല്‍ഹി കോര്‍പറേഷന്‍ ഭരിക്കുന്നത്.
കഴിഞ്ഞ തവണ 27 സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാനായത്. ഇത്തവണ ബി.ജെ.പിയും എ.എ.പിയും 250 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. കോണ്‍ഗ്രസ് 247 വാര്‍ഡുകളില്‍ മത്സരിച്ചു.

 

Latest News