Sorry, you need to enable JavaScript to visit this website.

VIDEO മത്സരയോട്ടത്തിനിടെ കരുതിക്കൂട്ടി അപകടമുണ്ടാക്കിയ യുവാവ് അറസ്റ്റില്‍

കുവൈത്ത് സിറ്റി - കരുതിക്കൂട്ടി അപകടമുണ്ടാക്കി ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. റാംഗ്‌ലര്‍ ജീപ്പ് ഡ്രൈവറാണ് അപകടമുണ്ടാക്കിയത്. ലാന്റ്ക്രൂയിസര്‍ കാറിന്റെ ഡ്രൈവറായ കുവൈത്തി യുവാവ് ഖലഫ് ആയിദ് അല്‍ഉബൈവിയാണ് അപകടത്തില്‍ മരണപ്പെട്ടത്. കുവൈത്തിലെ അല്‍സ്വബിയ റോഡിലാണ് അപകടം.
മത്സരയോട്ടത്തിനിടെ റാംഗ്‌ലര്‍ ജീപ്പ് ഡ്രൈവര്‍ തന്റെ വാഹനം ലാന്റ്ക്രൂയിസര്‍ കാറില്‍ കരുതിക്കൂട്ടി കൂട്ടിയിടിക്കുകയും ഇതിന്റെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ബാരിക്കേഡില്‍ ഇടിച്ച് മറിഞ്ഞ് ഡ്രൈവര്‍ മരണപ്പെടുകയുമായിരുന്നു. കാറുകള്‍ തമ്മിലെ മത്സരയോട്ടത്തിന്റെയും ലാന്റ്ക്രൂയിസര്‍ കാറില്‍ ജീപ്പ് ഉപയോഗിച്ച് ഡ്രൈവര്‍ കരുതിക്കൂട്ടി കൂട്ടിയിടിക്കുന്നതിന്റെയും നിയന്ത്രണം വിട്ട് കാര്‍ മറിയുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ മറ്റൊരു കാര്‍ ഡ്രൈവര്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. അപകട സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ജീപ്പ് ഡ്രൈവറെ വൈകാതെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. തുടര്‍ നടപടികള്‍ക്ക് കുറ്റക്കാരനായ ജീപ്പ് ഡ്രൈവറെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി. മരണപ്പെട്ട കാര്‍ ഡ്രൈവറുടെ മയ്യിത്ത് അല്‍ജഹ്‌റാ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.

 

Latest News