ദുബായ്- ദുബായില്‍ കുതിച്ചുയരുന്ന വാടക പ്രവാസികള്‍ക്ക് വലിയ പ്രതിസന്ധിയായി മാറുന്നു. കോവിഡിനുശേഷം സമ്പദ് വ്യവസ്ഥ ശക്തിപ്പെടുന്ന ദുബായില്‍ പ്രോപ്പര്‍ട്ടി വിലകള്‍ ഗണ്യമായി ഉയരുന്നതാണ് പ്രവാസികളുടെ താമസത്തേയും ബാധിക്കുന്നത്. ദുബായിലുടനീളം വാടക കുതിച്ചുയരുകയാണെന്നും അതിനനുസരിച്ച് ശമ്പളം വര്‍ധിക്കാത്ത വിദേശികള്‍ പുതിയ പാര്‍പ്പിടം കണ്ടെത്താന്‍ നിര്‍ബന്ധിതരാണെന്നും പ്രോപ്പര്‍ട്ടി ഏജന്റുമാരും സാമ്പത്തിക വിദഗ്ധരും പറയുന്നു.
കോവിഡ് 19 ന് ശേഷം ദുബായ് സമ്പദ്‌വ്യവസ്ഥ ശക്തമായ വീണ്ടെടുക്കലിലാണ്. അതുകൊണ്ടുതന്നെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റും ഈ വര്‍ഷം കുതിച്ചുയര്‍ന്നു.
പല താമസക്കാരും കുത്തനെയുള്ള വാടക വര്‍ധനയാണ് നേരിടുന്നത്. കോവിഡ് സമയത്ത് നല്‍കിയതിന്റെ ഇരട്ടി വാടകയാണ് ഇപ്പോള്‍ കെട്ടിട ഉടമകള്‍ ആവശ്യപ്പെടുന്നത്.
ചെറിയ വില്ലകളിലേക്കോ അപ്പാര്‍ട്ടുമെന്റുകളിലേക്കോ മാറുകയല്ലാതെ പലര്‍ക്കും നിര്‍വാഹമില്ല. ജോലി സ്ഥലത്തേക്ക് കൂടുതല്‍ യാത്ര ചെയ്യേണ്ടിവന്നാലും വാടക കുറഞ്ഞ ഫ് ളാറ്റുകള്‍ കണ്ടെത്താനാണ് പ്രവാസികള്‍ പരക്കം പായുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)