Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തകർപ്പൻ വിജയത്തിലേക്ക് ആം ആദ്മി; ദൽഹിയിൽ ആഘോഷം

ന്യൂദല്‍ഹി-ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എംസിഡി) തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയത്തിലേക്ക് നീങ്ങുന്ന ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്ത് ഗംഭീര ആഘോഷം. മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത പാര്‍ട്ടി അനുയായികള്‍ ഡ്രമ്മിന്റെ താളത്തിനൊത്ത് നൃത്തം ചെയ്തു.
എഎപി 136 വാര്‍ഡുകളിലാണ് ഇതുവരെ  വിജയിച്ചത്.  ബിജെപി 100 എണ്ണം നേടി. പത്ത് വാര്‍ഡുകളില്‍ വിജയിച്ച കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.
റൂസ് അവന്യൂവിലെ ആം ആദ്മി പാര്‍ട്ടി ഓഫീസ് ഉച്ചഭാഷിണികളിലൂടെ മുഴങ്ങുന്ന പാട്ടുകളാലും പരിസരം മുഴുവന്‍ വര്‍ണ്ണാഭമായ ബലൂണുകളാല്‍ അലങ്കരിച്ചും രാവിലെ മുതല്‍ ആഘോഷമായിരുന്നു.
വോട്ടെണ്ണല്‍ പുരോഗമിക്കുകയും എഎപിക്ക് അനുകൂലമായി സംഖ്യകള്‍ മാറുകയും ചെയ്തതോടെ ഗോപാല്‍ റായ്, അതിഷി, ദുര്‍ഗേഷ് പഥക് എന്നിവരുള്‍പ്പെടെ അനുയായികളും നേതാക്കളും ഓഫീസില്‍ തടിച്ചുകൂടാന്‍ തുടങ്ങി.

 

Latest News