VIDEO - സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു

റിയാദ്- സൗദി അറേബ്യയുടെ മധ്യ, കിഴക്കന്‍ പ്രവിശ്യയുടെ ഭാഗങ്ങളില്‍ മഴ തുടരുന്നു. തലസ്ഥാന നഗരം മേഘാവൃതമാണ്. ദര്‍ഇയ, മുസാഹ്മിയ, താദിഖ്, ഹുറൈമലാ, റുമാഹ്, ദുര്‍മാ, മറാത്ത്, ശഖ്‌റാ, അഫീഫ്, ദവാദ്മി, സുല്‍ഫി, അല്‍ഗാത്ത്, മജ്മ എന്നിവിടങ്ങളില്‍ രാത്രി വരെ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.

ചിലയിടങ്ങളില്‍ നേരിയ മഴ തുടങ്ങിയിട്ടുണ്ട്. തുമൈറിലും പരിസരപ്രദേശങ്ങളിലും മഴ വര്‍ഷിക്കുന്നുണ്ട്. കിഴക്കന്‍ പ്രവിശ്യയിലെ ഖൈസൂമ, ഹഫര്‍ അല്‍ബാത്തിന്‍, ജുബൈല്‍, ദമാം, ഖത്തീഫ്, റാസ് തന്നൂറ, അല്‍കോബാര്‍ എന്നിവിടങ്ങളില്‍ മഴ വൈകുന്നേരം വരെയുണ്ടാകും. ഖഫ്ജി, അല്‍നഈരിയ, ഖര്‍യതുല്‍ ഉലയ്യ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അല്‍ഖസീമില്‍ ബുറൈദ, ബുകൈരിയ, ബദായിഅ്, ശമാസിയ, റിയാദുല്‍ ഖുബറാ, ഉനൈസ, ഉയൂന്‍ അല്‍ജവാ എന്നിവിടങ്ങളില്‍ രാത്രി വരെ കാറ്റും മഴയും തുടരുമെന്ന്് കാലാവാസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

Tags

Latest News