സിനിമയിലെങ്ങും ചതിക്കെണി, പെണ്‍കുട്ടികള്‍  കരുതിയിരിക്കണം-ശ്രീനിധി മേനോന്‍ 

ചെന്നൈ-സിനിമയിലെങ്ങും ചതിക്കെണിയുണ്ടെന്നും  പെണ്‍കുട്ടികള്‍ കരുതിയിരിക്കണമെന്നും ശ്രീനിധി മേനോന്‍. തമിഴ് സിനിമാലോകത്തെ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി തുറന്നുപറയുകയായിരുന്നു  ശ്രീനിധി മേനോന്‍. അഡ്ജസ്റ്റ് ചെയ്യകയെന്ന് പറയുമ്പോള്‍ ആദ്യം മനസിലായില്ല. വളരെ നല്ല രീതിയിലാണ് അവര്‍ സംസാരിക്കുക. സര്‍ അതില്‍ താത്പര്യമില്ലെന്നു അപ്പോള്‍ പറയും. ആദ്യമേ നമ്മള്‍ക്ക് അത് വേണ്ട എന്നാണെങ്കില്‍ അത്തരം അവസരങ്ങള്‍ നിരസിക്കണം. അല്ലെങ്കില്‍ പിന്നീട് മോശമായ പേര് വീഴും. തുടക്കക്കാരാണെങ്കില്‍ ഇങ്ങനെയല്ലാതെ ചാന്‍സ് ലഭിക്കില്ലെന്ന് അവര്‍ പറയും. പക്ഷേ നമ്മള്‍ അധ്വാനിക്കണം. ഈ ജോലി ലഭിച്ചില്ലെങ്കില്‍ വേറെ ജോലിക്ക് പോവും. നമ്മള്‍ അദ്ധ്വാനിച്ച് ഒരു നിലയില്‍ എത്തിയാല്‍ ഇതേ ആളുകള്‍ തന്നെ ഞാനാണ് അവളെ പ്രശസ്തിയില്‍ എത്തിച്ചതെന്ന് പറയും. നയന്‍താരയെയും സാമന്തയെയും സിനിമയിലേക്ക് കൊണ്ടുവന്നതും ഇവരാണെന്നാണ് പറയുന്നത്. ശ്രീനിധിയുടെ വാക്കുകള്‍. മലയാളിയായ ശ്രീനിധി മേനോന്‍ തമിഴ് ടെലിവിഷന്‍ രംഗത്ത് സജീവം. മലയാളത്തില്‍ ഛായ പെന്‍സില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


 

Latest News