കോട്ടയം- പൊൻകുന്നം ചിറക്കടവിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് വേട്ടേറ്റു. വിഷ്ണു രാജ്, രഞ്ജിത്ത്, സാജൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ് .
ഞായറാഴ് ച രാത്രി വിഷ്ണുവിന്റെ ഭാര്യവീട്ടിലേക്ക് കാറിൽ പോകവേ ബൈക്കിൽ പിന്തുടർന്ന് എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിനു പിന്നിൽ ആർ.എസ് .എസാണെന്ന് സി.പി.എം ആരോപിച്ചു.