Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എട്ടാം ക്ലാസുകാരിയെ വലയിലാക്കിയത് ലഹരി ബിസ്‌കറ്റ് നല്‍കി; സമഗ്ര അന്വേഷണം വേണമെന്ന് കെ.കെ രമ

വടകര-അഴിയൂരില്‍  എട്ടാംക്ലാസുകാരിയെ വശത്താക്കി ലഹരിമാഫിയസംഘം ലഹരി ഉപയോഗവും വിതരണവും നടത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ. കെ. രമ എം എല്‍ എ.
കുട്ടിയെ ശാരീരിക ക്ഷമതയില്ലെന്നു പറഞ്ഞാണ് മയക്കുമരുന്ന് അടങ്ങിയ ബിസ്‌കറ്റ് നല്‍കി വലയിലാക്കിയത്. പിന്നീട് ഇഞ്ചക് ഷനായും പൊടിയായുമൊക്കെ മാരകമായ രാസലഹരിക്ക് കുട്ടിയെ അടിമപ്പെടുത്തുകയായിരുന്നു. സ്ത്രീകളടക്കമുള്ള സംഘമാണ് ഇതിനുപിന്നിലെന്നാണ് കുട്ടിയുടെ മൊഴിയില്‍നിന്ന്‌ന മനസ്സിലാകുന്നത്.
നമ്മുടെ നാട് എല്ലാ വ്യത്യാസങ്ങളും മറന്ന് ലഹരിയെന്ന മഹാവിപത്തിനെതിരെ ശക്തമായി പൊതുസമൂഹത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഈ കുട്ടിമാത്രമല്ല ഇതേ സ്‌കൂളിലുള്ള മറ്റ് കുട്ടികളും ഇത്തരത്തില്‍ ഈ ചതിക്കുഴിയില്‍ അകപ്പെട്ടിട്ടുണ്ടോയെന്നു അന്വേഷിക്കണം. രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ജാമ്യമില്ലാ വകുപ്പില്‍ കേസ് എടുത്തിട്ടുപോലും പ്രതിയാക്കപ്പെട്ടയാളെ സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇതുസംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിനോടും, റൂറല്‍ എസ്.പിയോടും ആവശ്യപ്പെട്ടതായും കെ.കെ രമ അറിയിച്ചു.
പോലീസ് നിലപാടില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ചോമ്പാല പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ കമ്മറ്റി അംഗം കെ വി പി ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലെത്തി പ്രതിഷേധ മറിയിച്ചു. വിവിധ സംഘടനകള്‍ പോലീസ് നിലപാടില്‍ പ്രതിഷേധവുമായ രംഗത്ത് വന്നിട്ടുണ്ട്

 

Latest News