VIDEO ബി.ജെ.പിക്കാര്‍ക്ക് ചുംബനമെറിഞ്ഞ് രാഹുല്‍ ഗാന്ധി, വൈറലായി വീഡിയോ

ജയ്പൂര്‍- രാജസ്ഥാനില്‍ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രക്കിടെ ബി.ജെ.പി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഫ്‌ളൈയിംഗ് കിസ് നല്‍കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ജോഡോ മാര്‍ച്ച് കാണാന്‍ ബി.ജെ.പിയുടെ ജലവര്‍ ആസ്ഥാനത്തിന്റെ ടെറസില്‍ തടിച്ചുകൂടിയവര്‍ക്കുനേരെയാണ് രാഹുല്‍ ചുംബനമെറിഞ്ഞത്.
തിങ്കളാഴ്ച രാതഇ ഖേല്‍ സാങ്കുലില്‍ തങ്ങിയ രാഹുലും സംഘവും ചൊവ്വാഴ്ച രാവിലെയാണ് ജലവര്‍ വഴി കടന്നു പോയത്. മുഖ്യമന്ത്രി അശോക് ഗെലോട്ട്, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോത്സാര, മുന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് എന്നിവരും മറ്റു മന്ത്രിമാരും യാത്രയെ അനുഗമിക്കുന്നുണ്ട്.

 

Tags

Latest News