കോഴിക്കോട്- കോഴിക്കോട് എന്‍.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നു വിദ്യാര്‍ഥി ചാടി മരിച്ചു. തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍നിന്നാണ് യശ്വന്ത് ചാടിയത്. രണ്ടാം വര്‍ഷ ബിടെക് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ആണ് യശ്വന്ത്.
ഓണ്‍ലൈന്‍ ട്രേഡിംഗ് ഉള്‍പ്പെടെ നടത്തി പണം നഷ്ടപ്പെട്ടത്തിലെ മനോവിഷമം മൂലമാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കിയുള്ള ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളില്‍ വിദ്യാര്‍ത്ഥി പങ്കെടുത്തിട്ടുണ്ടോ എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.