നടി ഹന്‍സികയും സൊഹേലും വിവാഹിതരായി 

ജയ്പുര്‍-ബോളിവുഡിലും തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലും പ്രശസ്തയായ താരം  ഹന്‍സിക മോത്ത്വാനിയും സുഹൃത്ത് സൊഹേല്‍ കതുരിയയും വിവാഹിതരായി. ജയ്പുരിലെ മുണ്ടോട്ട ഫോര്‍ട്ടില്‍ വച്ച് ഞായറാഴ്ചയാണ് വിവാഹം നടന്നത്. നടിയുടെ സുഹൃത്തുക്കളും അടുത്ത കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. വ്യാഴാഴ്ചയായിരുന്നു ചടങ്ങുകള്‍ക്ക് വേണ്ടി നടിയും കുടുംബവും മുംബൈയില്‍ നിന്നും തിരിച്ചത്. വെളളിയാഴ്ച നടന്ന മെഹന്ദിയുടെയും സംഗീതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
രണ്ടു വര്‍ഷമായി ഹന്‍സികയും സുഹൈലും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലെത്തിയിരിക്കുന്നത്. പാരിസിലെ ഈഫല്‍ ഗോപുരത്തിന്റെ മുന്‍പില്‍ വച്ച് സുഹൈല്‍ വിവാഹാഭ്യര്‍ഥന നടത്തുന്ന ചിത്രവും ഹന്‍സിക പങ്കുവച്ചിരുന്നു.
ഹൃത്വിക് റോഷന്‍ നായകനായ കോയി മില്‍ഗയ എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഹന്‍സികയുടെ സിനിമാപ്രവേശം. തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തില്‍ നായികയായി വേഷമിട്ടു. പിന്നീട് ഹിന്ദി സിനിമകളിലും അഭിനയിച്ചു. എന്നാല്‍, പ്രേക്ഷകശ്രദ്ധ നേടിയത് ഹിമേഷ് രേഷാമിയ നായകനായി എത്തിയ ആപ്ക സുരൂര്‍ എന്ന ചിത്രത്തിലൂടെയാണ്. ശേഷം 2008ല്‍ കന്നഡയിലും നായികയായി അഭിനയിച്ചു. തമിഴിലും തെലുങ്കിലും നടി സജീവമാണ്.
 

Latest News