VIDEO ജിദ്ദയില്‍ അക്ഷയ് കുമാറിന്റെ തോണ്ടി വിളി; കണ്ടാല്‍ നിങ്ങളും ചിരിക്കും

ജിദ്ദ- റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത സംവാദത്തില്‍ നടന്‍ അക്ഷയ് കുമാര്‍ പാനലിസ്റ്റിനെ തോണ്ടി വിളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
അക്ഷയ് കുമാര്‍ സംസാരിക്കുന്നതിനിടെ വേദിയിലുണ്ടായിരുന്ന പാനലിസ്റ്റ് മറ്റൊരാളോട് സംസാരിക്കാന്‍ തുനിഞ്ഞപ്പോഴാണ് കേള്‍ക്കൂ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ തോണ്ടി വിളിച്ചത്.
ഇതുവരെ അഭിനയിച്ച സിനിമകളിളെ റോളുകളെ കുറിച്ചും അവ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതിനെ കുറിച്ചും സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍.
സുന്‍ തോ ലോ എന്നു പറഞ്ഞുകൊണ്ട് അക്ഷയ് കുമാര്‍ തോണ്ടി വിളിക്കുന്നത് സദസ്സില്‍ ചിരി പടര്‍ത്തിയതുപോലെ സമൂഹ മാധ്യമങ്ങളിലും ചിരി പടര്‍ത്തുകയാണ്.

 

Latest News