VIDEO അക്ഷയ് കുമാര്‍ കാറിലെത്തിയപ്പോള്‍ ജിദ്ദയില്‍ ചിരി പടര്‍ത്തിയ ഒരു രംഗം

ജിദ്ദ- റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത നടന്‍ അക്ഷയ് കുമാറിന് ചിരിയടക്കാന്‍ കഴിയാത്ത രംഗം സമ്മാനിച്ച് ഫാന്‍സിലൊരാള്‍.
ഹേരാ ഫേരി സനിമയിലെ ജനപ്രിയ രംഗം പുനഃസൃഷ്ടിതാണ്  അക്ഷയ് കുമാര്‍ ആസ്വദിച്ചതും അഭിനന്ദിച്ചതും. ജിദ്ദയിലെ ആരാധകരുടെ സ്‌നേഹം  കാണിക്കുന്ന  വീഡിയോ  അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകുയം ചെയ്തു.
തോബ് ധരിച്ച യുവാവാണ് ഹെരാ ഫേരിയില്‍ അക്ഷയ് നില്‍ക്കുന്നതു പോലെ  പോസ് ചെയ്തത്. ഫുള്‍ ഇഫക്റ്റിനായി സണ്‍ഗ്ലാസ് കൂടി വേണമെന്ന് പറഞ്ഞ് പാക്കറ്റില്‍നിന്ന് പുറത്തെടുത്ത ധരിക്കുകയും ചെയ്തു. അക്ഷയ് കുമാറിന്റെ കാറിന് മുന്നില്‍ പോസ് ചെയ്ത രംഗമാണ് നടനില്‍ മതിപ്പുളവാവക്കിയത്. . കഥാപാത്രത്തെ തകര്‍ത്ത അഭിനയിച്ച അക്ഷയിനോടുള്ള സ്‌നേഹം യുവാവ് പ്രകടിപ്പിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരും അക്ഷയ് കുമാറിനോടൊപ്പം ഫോട്ടോ എടുക്കാന്‍
താന്‍ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞു. ഒരു ഫോട്ടോഗ്രാഫര്‍ ഒരുമിച്ച് ചിത്രീകരിച്ചപ്പോള്‍ മറ്റ് ദമ്പതികള്‍ അക്ഷയ്‌ക്കൊപ്പം സെല്‍ഫികള്‍ എടുത്തു.
ആരാധകന്റെ ഹേരാ ഫേരി തന്നെ അത്യധികം ആഹ്ലാദിപ്പിച്ചുവെന്ന് ഫിലിം ഫെസ്റ്റിനും ജിദ്ദയിലെ എല്ലാവര്‍ക്കും നന്ദിയും പ്രാര്‍ഥനയുമെന്ന് അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

 

 

Latest News