മകളെ കോച്ചിംഗ് സെന്ററില്‍ കൊണ്ടുവന്ന പിതാവ് ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് മരിച്ചു

ജയ്പൂര്‍- രാജസ്ഥാനില്‍ കുപ്രസിദ്ധ ഗുണ്ടാസംഘത്തില്‍പെട്ട ഒരാള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ വെടിയേറ്റ് മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. നാലംഗസംഘമാണ് വെടിവെപ്പ് നടത്തിയത്.

രാവിലെ 9.30 ന് സിക്കാര്‍ നഗരത്തിലെ പിപ്രാലി റോഡിലെ വീട്ടിലേക്കുള്ള പ്രവേശന കവാടത്തില്‍ വെച്ച് നാല് പേര്‍ വെടിയുതിര്‍ത്താണ് രാജു തേത്ത് എന്ന കുപ്രസിദ്ധ ഗുണ്ട കൊല്ലപ്പെട്ടത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതികളെ പിടികൂടാന്‍ സംസ്ഥാനവ്യാപകമായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

സംഭവത്തില്‍ കൊല്ലപ്പെട്ട മറ്റൊരാള്‍ താരാചന്ദ് കദ്വാസരയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, മകളുടെ കോച്ചിംഗ് സെന്ററില്‍ പ്രവേശനത്തിനായി എത്തിയതായിരുന്നു ഇയാള്‍. വെടിവെപ്പില്‍ ഇയാളുടെ ബന്ധുവിനും പരിക്കേറ്റു.

സംഭവം നടന്ന സ്ഥലത്ത് നിരവധി ഹോസ്റ്റലുകളും കോച്ചിംഗ് സെന്ററുകളും ഉണ്ട്. ഗുണ്ട തേത്തിന്റെ സഹോദരനും അവിടെ ഹോസ്റ്റല്‍ നടത്തിയിരുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.
സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ഒന്നിലധികം വീഡിയോ ദൃശ്യങ്ങളില്‍, നാല് പ്രതികളും തെരുവില്‍ തെത്തിന് നേരെ വെടിയുതിര്‍ക്കുകയും സ്ഥലത്ത് നിന്ന് ഓടിപ്പോകുകയും ചെയ്യുന്നു, അവരില്‍ ഒരാള്‍ വഴിയാത്രക്കാരെയും സാക്ഷികളെയും ഭയപ്പെടുത്താന്‍ വായുവിലേക്ക് വെടിയുതിര്‍ക്കുന്നു.

കൊലപാതകത്തിന് തൊട്ടുപിന്നാലെ, ലോറന്‍സ് ബിഷ്‌ണോയി സംഘത്തില്‍ നിന്ന് സ്വയം പരിചയപ്പെടുത്തിയ രോഹിത് ഗോദാര എന്ന വ്യക്തി ഫേസ്ബുക്കില്‍ ഉത്തരവാദിത്തം ഏറ്റെടുത്തു. തേത്തിന്റെ കൊലപാതകം ആനന്ദ്പാല്‍ സിംഗിന്റെയും ബല്‍ബീര്‍ ബനുദയുടെയും പ്രതികാരമാണെന്ന് പറഞ്ഞു.

ആനന്ദ്പാല്‍ സംഘത്തിലെ അംഗമായിരുന്ന ബനുദ, 2014 ജൂലൈയില്‍ ബിക്കാനീര്‍ ജയിലില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെത്തിന്റെ അനുയായികള്‍ സിക്കാറില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

Latest News