ദോഹ- ഖത്തറിലെ പ്രമുഖ അഡ്വര്‍ട്ടൈസിംഗ് ആന്റ് ഇവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പന്ത്രാണ്ടാമത് പതിപ്പ് ഐ.ബി.പി.സി പ്രസിഡന്റ്് കെ.എം വര്‍ഗീസിന് ആദ്യ പ്രതി നല്‍കി അലി അബ്ദുല്ല ജാസിം അല്‍ കഅബി പ്രകാശനം ചെയ്തു.
അക്കോണ്‍ ഗ്രൂപ്പ് വെന്‍ചേഴ്സ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍, ഐ.സി.സി വൈസ് പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഗള്‍ഫ് എക്സ്ചേഞ്ച് ബിസിനസ് ഡെവലെപ്മെന്റ് മാനേജര്‍ രാജു രാമചന്ദ്രന്‍, ടീ ടൈം ഗ്രൂപ്പ് ഓപ്പറേഷന്‍സ് മാനേജര്‍ മുഹമ്മദ് ശിബിലി എന്നിവര്‍ സംബന്ധിച്ചു.
ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് പിന്നിലുള്ള ശ്രമം ശ്‌ളാഘനീയമാണെന്നും വിപണിയിലെ ചലനങ്ങള്‍ പരിഗണിച്ച് ഓരോ വര്‍ഷവും മെച്ചപ്പെട്ട രീതിയിലാണ് മീഡിയ പ്ളസ് ഡയറക്ടറി പ്രസിദ്ധീകരിക്കുന്നതെന്നും ഡയറക്ടറി സ്വീകരിച്ച് സംസാരിക്കവേ വര്‍ഗീസ് പറഞ്ഞു.
ഏതവസ്ഥയിലും മാര്‍ക്കറ്റില്‍ പുതുമകള്‍ സ്വാഗതം ചെയ്യപ്പെടുമെന്നാണ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ വിജയം തെളിയിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ വൈസ് പ്രസിഡണ്ട് എ.പി. മണികണ്ഠന്‍ പറഞ്ഞു.
ഗള്‍ഫ് പരസ്യ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാന്‍ അവസരമൊരുക്കി 2007ല്‍ 232 പേജുകളുമായി തുടങ്ങിയ ഡയറക്ടറി ഓരോ വര്‍ഷവും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സജീവ പങ്കാളിത്തത്തോടെ വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയില്‍ സ്വീകാര്യത നേടിയതെന്ന് മീഡിയ പ്ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
ഗള്‍ഫ് മേഖലയിലെ ഡയറക്ടറികളുടെ ചരിത്രത്തില്‍ വേറിട്ട പാത വെട്ടിതെളിയിച്ച് രംഗ പ്രവേശം ചെയ്ത ഡയറക്ടറി കഴിഞ്ഞ 11 വര്‍ഷത്തിലധികമായി സ്‌മോള്‍ ആന്റ് മീഡിയം മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബിസിനസ് ഡയറക്ടറികളുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു.
ഉപഭോക്താക്കളുടെയും സംരംഭകരുടെയും താല്‍പര്യവും നിര്‍ദേശവും കണിക്കിലെടുത്ത് ഡയറക്ടറിയുടെ ഓണ്‍ലൈന്‍ എഡിഷനും സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി പുതിയ തലമുറയിലെ ഉപഭോക്താക്കളെ കൂടി പരിഗണിച്ച് 2016 ല്‍ ആരംഭിച്ച മൊബൈല്‍ അപ്ലിക്കേഷനും വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഡയറക്ടറി ഓണ്‍ലൈന്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയിലും ലഭ്യമാണ്.
വിശദമായ മാര്‍ക്കറ്റിംഗ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് യുണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറത്തിന്റെ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഡയറക്ടറി, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സ്‌ക്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസിന് കീഴിലുള്ള കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പിന്റെ ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ഉല്‍പ്പന്നത്തിനുള്ള അവാര്‍ഡ് എന്നിവ കരസ്ഥമാക്കാനായിട്ടുണ്ട്.