ജിദ്ദയില്‍ സൂഖില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

ജിദ്ദ- സുഖൂസ്സവാരീഖിലെ കടയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. തീ അണക്കാനെത്തിയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരിലൊരാളായ ക്യാപ്റ്റന്‍ മുഹമ്മദ് അബ്ദുല്ല അല്‍സഖഫിയാണ് കൃത്യനിര്‍വഹണത്തിനിടെ മരിച്ചത്.
ജിദ്ദയുടെ തെക്ക് ഭാഗത്തെ സുഖുസ്സവാരീഖിലെ കടകളില്‍ അഗ്നിബാധയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ജിദ്ദ സിവില്‍ ഡിഫന്‍സിനെ അങ്ങോട്ടയച്ചതെന്ന് മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ ഉസ്മാന്‍ അല്‍ഖര്‍നി അറിയിച്ചു. ഉടന്‍ തന്നെ എല്ലാ സംവിധാനങ്ങളുമായി ഉദ്യോഗസ്ഥര്‍ അവിടെയെത്തി. നിരവധി കടകളിലേക്ക് അപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. ഈ ഭാഗത്തേക്കുള്ള റോഡുകള്‍ അടച്ചായിരുന്നു തീ അണക്കല്‍ തുടര്‍ന്നത്. ഇതിനിടെയാണ് ഉദ്യോഗസ്ഥരിലൊരാള്‍ മരിച്ചത്.

Tags

Latest News