Sorry, you need to enable JavaScript to visit this website.

വിഴിഞ്ഞം സമരക്കാര്‍ തീവ്രവാദികള്‍; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം- പ്രതിപക്ഷ നേതാവ്

കൊച്ചി-വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ സഹോദരന്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സി.പി.എം മുഖപത്രത്തിന്റെ ആരോപണത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പ്രതിപക്ഷ ചോദ്യത്തിന് സഹോദരന്‍ മറുപടി നല്‍കുമെന്നാണ് ആന്റണി രാജു പറഞ്ഞത്. മുഖ്യമന്ത്രി മോഡിക്ക് പഠിക്കുകയാണെന്നും തന്നെ തീവ്രവാദിയാക്കിയ ഇടത് നേതാക്കള്‍ മാപ്പ് പറയണമെന്നുമാണ് മന്ത്രിയുടെ സഹോദരന്‍ പ്രതികരിച്ചത്. സഹോദരന്‍ പറഞ്ഞ ഈ അഭിപ്രായത്തോട് പിണറായി മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായ ആന്റണി രാജു യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)


കര്‍ഷകസമരങ്ങള്‍ക്ക് പിന്നില്‍ മോഡി തീവ്രവാദം ആരോപിച്ചത് പോലെയാണ് സംസ്ഥാന സര്‍ക്കാരും വിഴിഞ്ഞം സമരത്തെയും ആക്ഷേപിക്കുന്നത്. ആര്‍ച്ച് ബിഷപ്പിനും സഹായമെത്രാനും എതിരെ കേസെടുത്ത് സമരക്കാരെ പ്രകോപിപ്പിച്ച്, അദാനി നല്‍കിയ കേസ് കോടതിയില്‍ എത്തുമ്പോള്‍ കലാപമാണെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സമരം അക്രമ സമരമാണെന്നു വരുത്തി തീര്‍ക്കാന്‍ അദാനി പോര്‍ട്ടും മുഖ്യമന്ത്രിയും തമ്മിലാണ് ഗൂഡാലോചന നടത്തിയത്. അദാനിക്ക് അനുകൂലമായി കോടതി വിധി ഉണ്ടാകുന്നതിന് വേണ്ടിയാണ് ഗൂഡാലോചന നടത്തിയത്. നാല് മന്ത്രിമാരാണ് സമരത്തിന് തീവ്രവാദ ബന്ധം ആരോപിച്ചത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോപണം. അങ്ങനെയൊരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെങ്കില്‍ അത് പുറത്തുവിടാന്‍ തയാറാകണം. ആര് സമരം ചെയ്താലും അത് തനിക്കെതിരെയാണെന്ന തോന്നല്‍ ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. മോദിയുടെ അതേ അസുഖമാണ് പിണറായി വിജയനും. സമരം ചെയ്യുന്നവരെയും അവരുടെ സമൂഹത്തെയും മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.


മുഖ്യമന്ത്രി മുന്‍കൈ എടുത്തിരുന്നെങ്കില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് സമരം അവസാനിപ്പിക്കാമായിരുന്നു. സിമെന്റ് ഗോഡൗണില്‍ കഴിയുന്നവരെ വാടകവീട്ടിലേക്ക് മാറ്റി അവരെ സ്ഥിരമായി പാര്‍പ്പിക്കാനുള്ള സ്ഥലം കണ്ടെത്തണം. സമരസമിതി പ്രതിനിധികളെ ഉള്‍പ്പെടുത്തി തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ തീരശോഷണത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കണം. ഇതാണ് സമര സമിതി ആവശ്യപ്പെടുന്നത്. വികസനത്തിന്റെ ഇരകളായവരെ പുനരധിവസിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. തുറമുഖം വന്നാല്‍ തീരശോഷണത്തിനും വീടുകള്‍ കടലെടുക്കാനും സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി മനസിലാക്കിയതിനെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 475 കോടി രൂപയുടെ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. അതില്‍ 350 കോടിയും വീട് നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനുമാണ് നീക്കി വച്ചത്. ഇത് സംബന്ധിച്ച ഉത്തരവും അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഈ പദ്ധതി എന്തുകൊണ്ടാണ് സര്‍ക്കാര്‍ നടപ്പാക്കാത്തത്? പുനരധിവാസ പദ്ധതി നടപ്പാക്കണമെന്ന് നിയമസഭയില്‍ പ്രതിപക്ഷം കൈകൂപ്പി യാചിച്ചതാണ്. എന്നിട്ടും സമരക്കാരുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി തയാറല്ല. സമരം വികസനത്തിന് എതിരെയല്ല. സമരക്കാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചെന്നു പറയുന്ന സര്‍ക്കാര്‍ അത് സംബന്ധിച്ച് എന്തെങ്കിലും ഉത്തരവ് ഇറക്കിയിട്ടുണ്ടോ  എന്ന് വ്യക്തമാക്കണം. പുനരധിവാസവും പഠനവും നടത്താന്‍ തയാറായാല്‍ തന്നെ സമരം അവസാനിക്കുമെന്ന് സതീശന്‍ പറഞ്ഞു.

 

Latest News