Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ രണ്ട് പേര്‍ കൂടി പിടിയില്‍

പെരിന്തല്‍മണ്ണ-കള്ളക്കടത്ത് സ്വര്‍ണം തെട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഹൈവേ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വര്‍ണ്ണം കൊണ്ടുപോകുന്ന വാഹനങ്ങളെ ആക്രമിച്ച് സ്വര്‍ണം കവരാന്‍ ശ്രമിച്ച സംഘത്തിലെ യുവാക്കളെയാണ് പെരിന്തല്‍മണ്ണ സി.ഐ. സി.അലവിയും സംഘവും അസ്റ്റ് ചെയ്തത്.
തൃശ്ശൂര്‍ കാക്കഞ്ചേരി സ്വദേശി നരിയംപുള്ളി വീട്ടില്‍ ഗോകുല്‍ കൃഷ്ണ(24), പെരുമ്പിലാവ് സ്വദേശി കോട്ടപ്പുറത്ത് സനു(21) എന്നിവരെയാണ് കോയമ്പത്തൂര്‍ സുളൂരിലെ ഒളിത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഈ കേസിലെ മുഖ്യസൂത്രധാരനടക്കം അഞ്ചുപേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.മുതുതല സ്വദേശി മുഹമ്മദ് റഷാദ്, കൂടല്ലൂര്‍ സ്വദേശി അബ്ദുള്‍അസീസ്,, മാറഞ്ചേരി സ്വദേശി മുഹമ്മദ് ബഷീര്‍, വെളിയങ്കോട് സ്വദേശി സാദിക്ക്, ചാവക്കാട്  അല്‍താഫ്ബക്കര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവര്‍ പിടിയിലായതറിഞ്ഞ് കൊയമ്പത്തൂരിലേക്ക് ഒളിവില്‍പോയ ഗോകുല്‍കൃഷ്ണ, സനു എന്നിവരുടെ താമസസ്ഥലം കണ്ടെത്തിയാണ് പിടികൂടിയത്.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)


ഇക്കഴിഞ്ഞ 26 നാണ് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ട് വഴി വിദേശത്ത് നിന്നും നാട്ടിലേക്ക് വന്ന  കാസര്‍ഗോഡ് സ്വദേശിയുടെ  ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ  ഒരുകിലോഗ്രാം സ്വര്‍ണമിശ്രിതം കവര്‍ച്ച നടത്താന്‍  സംഘം രണ്ട് കാറുകളിലായെത്തിയത്.നാട്ടുകാര്‍  ഇടപെട്ടതിനെ തുടര്‍ന്ന് കവര്‍ച്ചാശ്രമം ഒഴിവാക്കി സംഘം കാറില്‍ രക്ഷപെടുകയായിരുന്നു.രണ്ടു കാറുകളിലായി കോയമ്പത്തൂര്‍ എയര്‍പോര്‍ട്ട് മുതല്‍ കാസര്‍കോട് സ്വദേശിയുടെ കാറിനെ പ്രതികള്‍ പിന്തുടര്‍ന്നിരുന്നു.പെരിന്തല്‍മണ്ണ  കാപ്പുമുഖത്ത് വച്ചാണ്  കവര്‍ച്ച നടത്താനായി ശ്രമിച്ചത്. പിടിയിലായ രണ്ടുപേരും അടിപിടിക്കേസുകളിലും പ്രതിയാണ്.സനു മയക്കുമരുന്ന് കേസില്‍ മാസങ്ങള്‍ക്ക് മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.

 

 

Latest News