എട്ടം ക്ലാസ് വിദ്യാര്‍ഥിനിക്ക് പീഡനം; രണ്ട് സഹപാഠികള്‍ അറസ്റ്റില്‍

മുംബൈ- പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സഹപാഠികള്‍ പിടിയില്‍. മുംബൈയിലാണ് സംഭവം. എട്ടാം ക്ലാസില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ഡോങ്ക്രി ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

ഡാന്‍സ് പരിശീലനത്തിനായി ക്ലാസ് മുറിയില്‍നിന്ന് ഇറങ്ങിയ സമയത്താണ് സഹപാഠികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. ഇവര്‍ ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി.

 

Latest News