രണ്ട് കോടിയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ ഭാര്യയെ വകവരുത്തി, ഭര്‍ത്താവും കൂട്ടാളികളും അറസ്റ്റില്‍

ജയ്പൂര്‍ - ഭാര്യയുടെ പേരിലുള്ള രണ്ട് കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ആസൂത്രിതമായി കൊലപാതകം നടത്തിയ ഭര്‍ത്താവും കൂട്ടാളികളും അറസ്റ്റില്‍. വാഹനാപകടമെന്ന് പോലീസ് കരുതിയ കേസാണ് കൊലപാതകമെന്ന് തെളിഞ്ഞത്. രണ്ട് മാസം മുമ്പാണ് കൊലപാതകം നടത്തിയത്.

ജയ്പൂര്‍ സ്വദേശികളായ ഷാലു ദേവി (32), ബന്ധു രാജു (36) എന്നിവര്‍ സമോദ് ക്ഷേത്രത്തിലേക്ക് ബൈക്കില്‍ പോകുന്ന വഴിയാണ് ഒരു എസ്.യു.വി ഇടിച്ച് മരിക്കുന്നത്. തിരക്കേറിയ ഹൈവേയില്‍ നടന്ന വാഹനാപകടമായാണ് പോലീസ് ഇതിനെ ആദ്യം കണ്ടത്. എന്നാല്‍ ഷാലുവിന്റെ മരണത്തോടെ ഭര്‍ത്താവ് മഹേഷ് ചന്ദ്രക്ക് 1.90 കോടി രൂപ ഇന്‍ഷുറന്‍സ് തുക ലഭിക്കുമെന്ന് അറിഞ്ഞതോടെയാണ് പോലീസിന് അപകടത്തില്‍ സംശയം തോന്നിയത്.

മഹേഷ് 10 ലക്ഷം രൂപക്ക് കുപ്രസിദ്ധ കുറ്റവാളി മുകേഷ് സിംഗ് റാത്തോഡിന് കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ആദ്യഗഡുവായി 5.50 ലക്ഷം നല്‍കിയെന്ന് ഡി.സി.പി വന്ദിത റാണ പറഞ്ഞു. മഹേഷ് ചന്ദ്രയേയും റാത്തോഡിനേയും ഗൂഢാലോചനയില്‍ പങ്കെടുത്ത രാകേഷ് കുമാര്‍, സോനു സിംഗ് എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തു.

 

Latest News