Sorry, you need to enable JavaScript to visit this website.
Friday , January   27, 2023
Friday , January   27, 2023

ഖെദ്ദ സിനിമാ പ്രേക്ഷകരിലെ ഭാഗ്യശാലിക്ക് ഖത്തര്‍ ലോകകപ്പ് ടിക്കറ്റ് സമ്മാനം

ദോഹ- കേരളത്തിലെ തിയേറ്ററുകളില്‍ വെള്ളിയാഴ്ച റിലീസാകുന്ന ഖെദ്ദ സിനിമയുടെ പ്രദര്‍ശനത്തിന്റെ ആദ്യവാരത്തിലെ പ്രേക്ഷകരിലെ ഭാഗ്യശാലിക്ക് ഖത്തര്‍ ലോകകപ്പ്‌നേരില്‍ കാണാനുള്ള അവസരമൊരുക്കും.പ്രേക്ഷകസാന്നിധ്യമനുസരിച്ചു ഒന്നില്‍ കൂടുതല്‍ ഭാഗ്യശാലികള്‍ക്ക് ലോകകപ്പ് നേരില്‍ കാണാനുള്ള അവസരമൊരുക്കുന്ന കാര്യം പരിഗണിക്കുമെന്ന്
ദോഹയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സിനിമയുടെനിര്‍മ്മാതാവുംഅക്ബര്‍  ട്രാവല്‍സ് ചെയര്‍മാനുമായകെ.വി അബ്ദുള്‍ നാസര്‍ അറീയിച്ചു. ആദ്യത്തെ ആഴ്ച ഖെദ്ദസിനിമ കാണുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാകും ലോകകപ്പ് മത്സരം നേരില്‍ കാണാനുള്ള അവസരം ലഭിക്കുക.

സിനിമയുടെ നിര്‍മ്മാണ കമ്പനിയായ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ സഹോദര സ്ഥാപനമായ അക്ബര്‍ ട്രാവല്‍സുമായി ചേര്‍ന്നാണ് ഖത്തറിലെ ലോകകപ്പ് നേരില്‍ കാണാനുള്ള അവസരമൊരുക്കുന്നത്.കൗമാരം ലഹരിയുടെകെണിയില്‍  പെട്ടുപോകുന്ന സമകാലികവിഷയം കൈകാര്യം ചെയ്യുന്ന സിനിമ ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് ഖെദ്ദയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.  മനോജ് കാനയാണ് ഖെദ്ദയുടെ സംവിധായകന്‍. ആശാ ശരത്തും മകള്‍ ഉത്തര ശരത്തുമാണ് ഖെദ്ദയില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്. ഉത്തരയുടെ ആദ്യ സിനിമയാണ് ഖെദ്ദ.
മനോജ് കുറൂര്‍ എഴുതിയ ചിത്രത്തിലെ ഗാനം ഇതിനകം വൈറലായി കഴിഞ്ഞു. ലാഭത്തിന് വേണ്ടിയല്ല സാമൂഹിക പ്രസക്തമായ സിനിമകള്‍ നിര്‍മ്മിക്കുക എന്നത് പ്രതിബദ്ധതയായിട്ടാണ് കാണുന്നതെന്ന് അബ്ദുള്‍ നാസര്‍ പറഞ്ഞു. ദോഹ ഇന്ത്യന്‍ കോഫി ഹൗസ് പാര്‍ട്ടി ഹാളില്‍ നടന്നവാര്‍ത്താ സമ്മേളനത്തില്‍ അക്ബര്‍ ട്രാവല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ വി അബ്ദുല്‍ നാസറിനൊപ്പം , മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് സന്തോഷ് ചെറിയാന്‍, അക്ബര്‍ ഗ്രൂപ്പ് സി എഫ് ഒ രാജേന്ദ്രന്‍ എന്‍ പി എന്നിവരും പങ്കെടുത്തു.

 

Latest News