ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി ഇന്ത്യന്‍ വിമാനത്താവളങ്ങളിലും

ന്യൂദല്‍ഹി- നൂതനമായ വിമാന യാത്രാ അനുഭവത്തിനായി ഇന്ത്യ ഡിജി യാത്ര സംവിധാനം അവതരിപ്പിക്കുന്നു. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി (എഫ്ആര്‍ടി) അടിസ്ഥാനമാക്കി വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ കോണ്‍ടാക്റ്റില്ലാത്തതും തടസ്സമില്ലാത്തതുമായ യാത്രാനുഭവം നേടുന്നതിനാണ് ഡിജി യാത്ര വിഭാവനം ചെയ്തിരിക്കുന്നത്.

ബോര്‍ഡിംഗ് പാസുമായി ബന്ധിപ്പിക്കുന്ന യാത്രക്കാരുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിന് മുഖ സവിശേഷതകള്‍ ഉപയോഗിച്ച് പേപ്പര്‍ലെസ്, കോണ്‍ടാക്റ്റ്‌ലെസ് പ്രക്രിയയിലൂടെ യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളിലെ വിവിധ ചെക്ക്‌പോസ്റ്റുകളിലൂടെ കടന്നുപോകാം.
ആദ്യഘട്ടത്തില്‍ ഏഴ് വിമാനത്താവളങ്ങളിലും ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് മാത്രമായി ഇത് ആരംഭിക്കും.

ഇന്ന്, ദല്‍ഹി, ബംഗളൂരു, വാരണാസി എന്നീ മൂന്ന് വിമാനത്താവളങ്ങളിലും തുടര്‍ന്ന് ഹൈദരാബാദ്, കൊല്‍ക്കത്ത, പൂനെ, വിജയവാഡ എന്നീ നാല് വിമാനത്താവളങ്ങളില്‍ 2023 മാര്‍ച്ചോടെയും ഇത് ആരംഭിക്കും. തുടര്‍ന്ന്, സാങ്കേതികവിദ്യ രാജ്യത്തുടനീളം നടപ്പാക്കും. .

ഈ സൗകര്യം ഉപയോഗിക്കുന്നതിന്, ആധാറും സ്വയം ഇമേജ് ക്യാപ്ചറും ഉപയോഗിച്ച് ഡിജി യാത്ര ആപ്പില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ആവശ്യമാണ്.

 

Tags

Latest News