വീരമൃത്യുവരിച്ച മുഹമ്മദ് ഹക്കീമിന് നാടിന്റെ വിട

പാലക്കാട്-ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ പാലക്കാട് ധോണി പയറ്റാംകുന്ന് ഇഎംഎസ് നഗര്‍ ദാറുസലാം വീട്ടില്‍ മുഹമ്മദ് ഹക്കീമിന് നാടിന്റെ വിട. സുക്മ ജില്ലയിലെ ചിന്റഗുഫ വനത്തില്‍ ഈയിടെ സ്ഥാപിച്ച സൈനിക ക്യാംപിനു നേരെ 29നു വൈകിട്ടു അഞ്ചോടെ മാവോയിസ്റ്റ് സംഘം നടത്തിയ ആക്രമണത്തിലാണു മുഹമ്മദ് ഹക്കീമിനു വെടിയേറ്റത്. തീവ്ര പരിശീലനം ലഭിച്ച കോബ്ര ബറ്റാലിയന്‍ എലൈറ്റ് യൂണിറ്റിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു.
ഹക്കീമിനെ ജഗല്‍പൂരിലെ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 29നു രാത്രി 12നാണു മരണ വിവരം ബന്ധുക്കളെ അറിയിച്ചത്. കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സേനയുടെ അകമ്പടിയോടെ ആംബുലന്‍സില്‍ രാത്രിയോടെ ധോണിയിലെ വീട്ടിലെത്തിച്ചു.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)

വാളയാര്‍ അതിര്‍ത്തിയില്‍നിന്നു ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ഭൗതിക ശരീരം ഏറ്റുവാങ്ങി. എ.പ്രഭാകരന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോള്‍, ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. വി.കെ.ശ്രീകണ്ഠന്‍ എംപി വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
2007ലാണു മുഹമ്മദ് ഹക്കീം സിആര്‍പിഎഫില്‍ ചേര്‍ന്നത്.
മികച്ച ഹോക്കി താരം കൂടിയായിരുന്നു മുഹമ്മദ് ഹക്കീം. 2000ല്‍ സംസ്ഥാന ജൂനിയര്‍ ഹോക്കി ടീമില്‍ ഇടം നേടി. 2003ല്‍ ചെന്നൈയില്‍ നടന്ന സൗത്ത് സോണ്‍ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ കേരള ടീം സ്വര്‍ണം നേടിയപ്പോള്‍ മുഹമ്മദ് ഹക്കീമും ടീമിലുണ്ടായിരുന്നു.

പാലക്കാട് പോളിടെക്‌നിക് കോളജില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സീനിയര്‍ ഹോക്കി സംസ്ഥാന ടീമിലും കളിച്ചു. റയില്‍വേ ഉദ്യോഗസ്ഥനും മുന്‍ സംസ്ഥാന ഹോക്കി താരവുമായ അക്‌സര്‍ അഹമ്മദിന്റെ കീഴിലായിരുന്നു പരിശീലനം. ഒലവക്കോട് റെയില്‍വേ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ദേശീയ അത്!ലറ്റിക് മീറ്റുകളിലും പങ്കെടുത്തിട്ടുണ്ട്.വിമുക്ത ഭടനായ സുലൈമാന്‍ ആണു പിതാവ്. മാതാവ്: റിട്ട. റെയില്‍വേ ജീവനക്കാരി നിലാവറുന്നീസ. ഭാര്യ: റംസീന. 4 വയസ്സുകാരി അഫ്‌സീന ഫാത്തിമ മകളാണ്.

 

Latest News