എന്റെ ശരീരത്തെ പറ്റി മറ്റുള്ളവര്‍  ബേജാറാവുന്നതെന്തിന്? മഞ്ജിമ 

കൊച്ചി-കഴിഞ്ഞ ദിവസമാണ് നടി മഞ്ജിമ മോഹനും നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായത്. ഇതിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് മഞ്ജിമയുടെ സിംപിള്‍ വെഡ്ഡിംഗ് ലുക്കിനെ കുറിച്ച് കമന്റ് ചെയ്തത്. എന്നാല്‍ ഇതോടൊപ്പം വലിയ തോതിലുള്ള ആക്ഷേപങ്ങളും താരത്തിന് നേരിടേണ്ടി വന്നു. ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മഞ്ജിമ.
എന്റെ ശരീരത്തെ പറ്റി മറ്റുള്ളവരെന്തിനാണ് വ്യാകുലപ്പെടുന്നതെന്ന് മനസിലാകുന്നില്ല. വിവാഹ ദിവസം പോലും ബോഡിഷെയിമിംഗ് നേരിടേണ്ടി വന്നു. എന്റെ ശരീരത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. ഭാരം കുറയ്ക്കണമെന്ന് തോന്നിയാല്‍ എനിക്കതിന് സാധിക്കും. എന്റെ ജോലിയുടെ ഭാഗമായി ശരീരഭാരം കുറയ്‌ക്കേണ്ടി വന്നാല്‍ അത് തീര്‍ച്ചയായും ചെയ്യും. ഇതെല്ലാം എന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. മറ്റുള്ളവര്‍ അതോര്‍ത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ല.- മഞ്ജിമ ദേശീയ പത്രത്തോട് പറഞ്ഞു.

Latest News