50 വര്‍ഷത്തിനുള്ളില്‍ സര്‍വ മേഖലകളിലും പുരോഗതി- ശൈഖ് മുഹമ്മദ്

ദുബായ്- യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാര്‍ഗനിര്‍ദേശത്താല്‍ യു.എ.ഇ മുന്നേറ്റം തുടരുമെന്നു  വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. സുസ്ഥിര വികസനത്തിന്റെ എല്ലാ മേഖലകളും വരാനിരിക്കുന്ന 50 വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ ഉയരങ്ങള്‍ കൈവരിക്കുമെന്നും 51 ാം ദേശീയദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
രാജ്യം 51 ാം  ദേശീയദിനം ആഘോഷിക്കുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ട പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തിന്റെ ദുഃഖത്തില്‍ നിന്നു മോചിതരായിട്ടില്ല. എന്നാല്‍ ജനം ഉറച്ച ദൈവവിശ്വാസത്താല്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിന് തികഞ്ഞ പിന്തുണ നല്‍കുന്നു.പ്രാദേശിക, ദേശീയ, രാജ്യാന്തര സംരംഭങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News