Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഒഴുക്കില്‍ പെട്ട കാറില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷിച്ചു

മദീന പ്രവിശ്യയില്‍ പെട്ട അല്‍ഫുഖൈര്‍ ഗ്രാമത്തില്‍ ഒഴുക്കില്‍ പെട്ട പിക്കപ്പ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്നു.

മദീന - മദീന പ്രവിശ്യയില്‍ പെട്ട അല്‍ഫുഖൈര്‍ ഗ്രാമത്തില്‍ ഒഴുക്കില്‍ പെട്ട കാറില്‍ കുടുങ്ങിയ നാലംഗ കുടുംബത്തെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ഗ്രാമത്തിലെ താഴ്‌വര മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാലംഗ കുടുംബം സഞ്ചരിച്ച പിക്കപ്പ് ശക്തമായ ഒഴുക്കില്‍ പെട്ടത്. കാര്‍ യാത്രികരില്‍ ആര്‍ക്കും പരിക്കില്ല. പിക്കപ്പും സിവില്‍ ഡിഫന്‍സ് പിന്നീട് പുറത്തെടുത്തു.
അസീര്‍ പ്രവിശ്യയില്‍ പെട്ട മഹായിലില്‍ മറ്റൊരു കാറും കഴിഞ്ഞ ദിവസം ഒഴുക്കില്‍ പെട്ടു. മഹായിലിന് പടിഞ്ഞാറുള്ള ഗ്രാമത്തിലാണ് കാര്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)

 

 

Latest News