Sorry, you need to enable JavaScript to visit this website.

ബഹുജന പ്രതിഷേധത്തിനു പിന്നാലെ ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നു

ബീജിംഗ്-പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കിലും ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണ നടപടികള്‍ ചൈന ലഘൂകരിക്കുന്നു. ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ പ്രതിഷേധമാണ് അധികൃതരെ തിരുത്താന്‍ പ്രേരിപ്പിച്ചത്.
കോവിഡ് കേസുകള്‍ വര്‍ധിച്ച ഷാങ്ഹായ്, ഗ്വാങ്‌ഷോ എന്നിവിടങ്ങളിലെ നിരവധി ജില്ലകള്‍ വ്യാഴാഴ്ച ലോക്ക്ഡൗണ്‍ നടപടികളില്‍ നിന്ന് മോചിതരായി.
രാജ്യം ഒരു പുതിയ സാഹചര്യം അഭിമുഖീകരിക്കുകയാണെന്ന്  ഉപപ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചൈനയുടെ സീറോകോവിഡ് നയത്തിനെതിരായ വന്‍ ബഹുജന പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.  
കഴിഞ്ഞയാഴ്ച പടിഞ്ഞാറന്‍ സിന്‍ജിയാങ് മേഖലയിലെ  കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതാണ് അസ്വസ്ഥത പടരാന്‍ കാരണമായത്. നഗരത്തിലെ ദീര്‍ഘകാല കോവിഡ് നിയന്ത്രണങ്ങളാണ് മരണത്തിന് കാരണമായതെന്ന ആരോപണങ്ങള്‍   അധികൃതര്‍ നിഷേധിക്കുന്നു.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)


ഇത് വിവിധ നഗരങ്ങളില്‍ ദിവസങ്ങളോളം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയാണ് പ്രതിഷേധത്തെ നേരിട്ടത്.

പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ച അക്രമാസക്തമായ പ്രതിഷേധത്തിനു ശേഷമാണ്  ഗ്വാങ്ഷു പോലുള്ള പ്രധാന നഗരങ്ങളിലെ നിയന്ത്രണങ്ങള്‍ ബുധനാഴ്ച പെട്ടെന്ന് നീക്കിയത്.
മറ്റ് പ്രധാന നഗരങ്ങളായ ഷാങ്ഹായ്, ചോങ്കിംഗ് എന്നിവയും ചില നിയമങ്ങളില്‍ ഇളവ് വരുത്തി.

 

Latest News