മാഹി- മദ്യലഹരിയില്‍ യുവതി ഓടിച്ച കാര്‍ സ്‌കൂട്ടറിലിടിച്ചു. പന്തക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പന്തോക്കാവിന് സമീപമാണ് അപകടം. മൂഴിക്കരയിലെ ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. കാറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് ദമ്പതിമാര്‍ക്കും കുട്ടിക്കും പരിക്കേറ്റു
അപകടം നടന്നയുടനെ പരിസരവാസികള്‍ കൂട്ടമായി എത്തിയതോടെ യുവതി കാറില്‍ നിന്നിറങ്ങി അക്രമാസക്തയായി. അപകടകാരണം ആരാഞ്ഞ ബൈക്ക് യാത്രക്കാരനായ പാനൂര്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ യുവതി എറിഞ്ഞുടച്ചു. പരിസരത്ത് ഓടി വന്ന മറ്റു ചിലരേയും യുവതി കയ്യേറ്റം ചെയ്തു.
പന്തക്കല്‍ പോലീസില്‍ വിവരമറിയിച്ചതോടെ എസ്.ഐ.പി.പി. ജയരാജന്‍, എ.എസ്.ഐ.എ.വി.മനോജ് കുമാര്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വടക്കുമ്പാട് കൂളിബസാറിലെ റസീനയാണ് (29) മദ്യപിച്ച് വാഹനമോടിച്ചത്.
യുവതി മദ്യപിച്ചതായി പന്തക്കല്‍ പോലീസ് പറഞ്ഞു. വൈദ്യപരിശോധന നടത്തി. യുവതി ഓടിച്ചു വന്ന ബലേറൊകാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.






