ഡോംബിവലി- മഹാരാഷ്ട്രയിലെ ഡോംബിവാലി ഈസ്റ്റില്‍ കാള തള്ളിയിട്ടതിനെ തുടര്‍ന്ന് 68 കാരന് ബസിനിടിയില്പെട്ട് മരിച്ചു. കാള കുത്തി വലിച്ചെറിഞ്ഞ ശേഷം റോഡില്‍ വീണ വയോധികന്റെ മേല്‍ അമിതവേഗതയില്‍ വന്ന ബസ് പാഞ്ഞുകയറുകയായിരുന്നു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ സംഭവത്തിന്റെ ദൃശ്യം പതിഞ്ഞു.
ഡോംബിവലിയിലെ ദത്ത് നഗര്‍ പ്രദേശത്തിന് സമീപം ചൊവ്വാഴ്ച വൈകുന്നേരം 7.27 നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
ശിവറാം ധോത്രേ എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തുവന്നു.തിരക്കേറിയ റോഡിലൂടെ ധോത്രേ നടക്കുമ്പോള്‍ കാള പിന്തുടരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം.






