Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ മദീനാ റോഡില്‍ പുതിയ ലുലു ശാഖ പ്രവര്‍ത്തനമാരംഭിച്ചു

ജിദ്ദ മദീനാ റോഡില്‍ പുതുതായി ആരംഭിച്ച ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജിദ്ദാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഖലാഫ് ബിന്‍ ഹുസൈന്‍ അല്‍ ഒതൈബി ഉദ്ഘാടനം ചെയ്യുന്നു

ജിദ്ദ- സൗദിയിലെ ഇരുപത്തൊമ്പതാമത് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശാഖ, റുവൈസ് ഡിസ്ട്രിക്ടില്‍ ജിദ്ദ - മദീനാ റോഡില്‍ ജിദ്ദാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഖലാഫ് ബിന്‍ ഹുസൈന്‍ അല്‍ ഒതൈബി ഉദ്ഘാടനം ചെയ്തു. മഴക്കെടുതിയെത്തുടര്‍ന്ന് ലളിതമായ ചടങ്ങിലായിരുന്നു ഉദ്ഘാടനം. പ്രളയബാധിതരായ 1500 കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള ചാരിറ്റി ധനവിതരണം കൂടി ഇതോടൊപ്പം നടത്തി ഉദ്ഘാടനച്ചടങ്ങ് അനാഡംബരമാക്കുകയായിരുന്നുവെന്ന് മാനേജ്‌മെന്റിനു വേണ്ടി ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എം.എ അഷ്‌റഫലി അറിയിച്ചു. ഒറ്റ നില കെട്ടിടത്തില്‍ 1,90, 000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രൂപകല്‍പന ചെയ്ത് ജിദ്ദയിലെ ഏറ്റവും തിരക്കേറിയ റോഡില്‍ ആരംഭിച്ച പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 275 വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)


ഫ്രഷ് പച്ചക്കറി- പഴങ്ങളുടേയും മാംസ- മത്സ്യ വിഭവങ്ങളുടെയും വന്‍ ശേഖരം ഒരുക്കിയിട്ടുള്ള ലുലു ശാഖയില്‍ ഇലക്ട്രിക് - ഇലക്ട്രോണിക് സാമഗ്രികളുടേയും മറ്റും ഏറ്റവും പുതിയ ബ്രാന്റ് ഉല്‍പന്നങ്ങളും ഇടം പിടിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം ലുലുവിന്റെ മാത്രം ഏറ്റവും ആകര്‍ഷകമായ കോസ്‌മെറ്റിക്‌സ് - സുഗന്ധവ്യഞ്ജന ഉല്‍പന്നങ്ങളുടേയും വലിയ കലവറയാണൊരുക്കിയിട്ടുള്ളത്. സൗദിയുടെ സാമ്പത്തിക പുരോഗതിയില്‍ നിര്‍ണായക പങ്കാളിത്തം വഹിക്കുന്ന യുവതീയുവാക്കളുടെ ഫാഷന്‍ അഭിരുചിക്കൊത്ത വിധം ആധുനിക ഫാഷന്‍ ഉപഭോക്തൃ വസ്തുക്കളും സജ്ജീകരിച്ചിട്ടുണ്ട്. സൗദിയുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്ന ലുലുവിനോട് ഭരണകൂടം കാണിക്കുന്ന സന്മനസ്സിനും ഔദാര്യത്തിനും എം.എ അഷ്‌റഫലി നന്ദി പ്രകടിപ്പിച്ചു.

 

 

 

Latest News