എം.എല്‍.എമാരെ ചാക്കിട്ട കേസ്; തുഷാറിന്റെ അറസ്റ്റിന് തെലങ്കാന കോടതിയുടെ സ്‌റ്റേ

ഹൈദരാബാദ്- തെലങ്കാനയിലെ ടി.ആര്‍.എസ് എം.എല്‍.എമാരെ ബി.ജെ.പിയിലേക്ക് ചാക്കിടാന്‍ നടത്തിയ ഓപ്പറേഷന്‍ താമര കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ്  തെലങ്കാന ഹൈക്കോടതി തടഞ്ഞു. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയും മറ്റും തെലങ്കാന പോലീസ് നടപടി ശക്തമാക്കിയിരിക്കെ ഹൈക്കോടതിയില്‍നിന്നുണ്ടായ ഉത്തരവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് താല്‍ക്കാലിക ആശ്വാസമാണ്.
അന്വേഷണവുമായി സഹകരിക്കാന്‍ കോടതി തുഷാറിനോട് നിര്‍ദേശിച്ചു.
കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് തുഷാര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം. കേസ് സിബിഐക്ക് കൈമാറണമെന്ന തുഷാറിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.

 

Latest News