ഖത്തറില്‍ വേറിട്ട അനുഭവങ്ങള്‍ സമ്മാനിച്ച് ഹമദ് എയര്‍പോര്‍ട്ട്

ദോഹ-യാത്രക്കാര്‍ക്ക് ലോകകപ്പ് അനുഭവം നല്‍കുന്ന നിരവധി പ്രവര്‍ത്തനങ്ങളുമായി ഹമദ് ഇന്ററര്‍നാഷണല്‍ എയര്‍പോര്‍ട്ട്.
ഇന്‍ബൗണ്ട്, ഔട്ട്ബൗണ്ട് യാത്രക്കാര്‍ക്ക് അവിസ്മരണീയമായ അനുഭവമെന്നാണ് വാഗ്ദാനം.
 ഫിഫ വേള്‍ഡ് കപ്പ് 2022 ലെഗസിയുടെ ഭാഗമാകുന്ന മാച്ച് ഡേ തീം പ്രകടനങ്ങള്‍, മൊസൈക്ക് ഫോട്ടോ വാള്‍, കുട്ടികളുടെ സോണുകള്‍, ഫാന്‍ സോണുകള്‍ തുടങ്ങിയവയാണ് ഹമദ് ഇന്ററര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രത്യേകമായി ഒരുക്കിയത്.
എആര്‍ ഫുട്‌ബോള്‍ പോലെയുള്ള ഇന്ററാക്ടീവ് വെര്‍ച്വല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ  ലയീബ് മാസ്‌കോട്ട് കളിക്കാരുമായി പ്രതികരിക്കുന്ന റിയാലിറ്റി ഇന്ററാക്ടീവ് ആക്റ്റിവിറ്റിയുമുണ്ട്.

ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട ടീമിനൊപ്പം ഫോട്ടോകള്‍ എടുക്കാനുള്ള സൗകര്യവുമായി 'െ്രെട യുവര്‍ ടീമുകളുടെ ജേഴ്‌സി'യുമുണ്ട്. ഫോട്ടോകള്‍ ഓരോരുത്തരുടേയും ഇമെയിലിലേക്ക് നേരിട്ട് അയക്കും.

 

Latest News