ദോഹ- ഫിഫ ലോകകപ്പ് സെക്യൂരിറ്റി പോലീസിന്റെ അനൗണ്‍സ്മെന്റ് മലയാളത്തിലും. ഖലീഫ സ്റ്റേഡിയം പരിസരത്തുനിന്ന് മലയാളത്തില്‍ കേട്ട അനൗണ്‍സ്മെന്റ് പലരും റെക്കോര്‍ഡ് ചെയ്തും ദൃശ്യം പകര്‍ത്തിയും പ്രചരിപ്പിച്ചു.
പോലീസ് വാഹനത്തിലെ അനൗണ്സ്മെന്് അറബി, ഇംഗ്ലീഷ്, ഉറുദു അടക്കം ഏഴ് ഭാഷകളിലാണ്. അതില്‍ ആറാമത്തെത് മലയാളമാണ്. മലയാളിക്കും മലയാളത്തിനും അംഗീകാരമാണിത്. അല്‍ ബെയ്ത്ത് സ്റ്റേഡിയ കവാടത്തില്‍ മലയാളത്തില്‍ നന്ദി എന്ന് രേഖപ്പെടുത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു.
ഇന്ത്യ ലോകകപ്പില്‍ കളിക്കുന്നില്ലെങ്കിലും ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യക്കാരില്‍ തന്നെ കൂടുതല്‍ സന്ദര്‍ശകര്‍ കേരളത്തില്‍ നിന്നാകും.






