ബംഗളൂരു-ബംഗളൂരുവില്‍ മലയാളി യുവതിയെ ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളിലൊരാളുടെ പെണ്‍സുഹൃത്ത് അറസ്റ്റില്‍. ചോദ്യം ചെയ്യലില്‍ ഇവരുടെ വീട്ടില്‍ വച്ചാണ് പീഡനം നടന്നതെന്ന വ്യക്തമായി. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്. കേസില്‍ പ്രതികളായ അറഫാത്ത്, ഷിഹാബുദ്ദീന്‍ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി ഇലക്ട്രോണിക് സിറ്റിയിലായിരുന്നു സംഭവം.
23കാരിയായ യുവതി ജോലി സംബന്ധമായ ആവശ്യം കഴിഞ്ഞ് സുഹൃത്തിന്റെ വീട്ടിലേക്ക് പോകാനാണ് ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്. ഇതിനിടയിലാണ് ഡ്രൈവറും കൂട്ടാളിയും ഇവരെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. തുടര്‍ന്ന് യുവതിയെ ഭീഷണിപ്പെടുത്തിയശേഷം വഴിയില്‍ ഇറക്കി വിട്ടു. യുവതിയുടെ പരാതിയില്‍ ഇലക്ട്രോണിക് സിറ്റി പോലീസ് ടാക്‌സി ബുക്ക് ചെയ്ത വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ പോലീസ് പ്രതികളെ പിടികൂടിയിരുന്നു. യുവതിയെ കാണാതായതോടെ സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലില്‍ പിറ്റേ ദിവസം രാവിലെയാണ് അവരെ കണ്ടെത്തിയത്.